പിഎം ഇന്ത്യ
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന 2019-20 വരെ തുടരുന്നതിനു മന്ത്രിസഭയുടെ അനുമതി
രാജ്യത്തെ ആരോഗ്യസംരക്ഷണ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനു വലിയ പ്രോല്‍സാഹനമേകിക്കൊണ്ട് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന (പി.എം.എസ്.എസ്.വൈ.) 12ാമതു പഞ്ചവല്‍സര പദ്ധതി കാലാവധിക്കപ്പുറം 2019-20 വരെ തുടരുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 14,823 കോടി രൂപയാണ് ഇതിനായി നീക്കിവെക്കുക. പദ്ധതിപ്രകാരം പുതിയ എ.ഐ.ഐ.എം.എസ്സുകള്‍ സ്ഥാപിക്കുകയും ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
ലക്ഷ്യം: രാജ്യത്തിന്റെ വിവിധ ഭാഗത്തു മൂന്നാം ഘട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ ലഭ്യതയിലുള്ള ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുക എന്നതാണ്. പി.എം.എസ്.എസ്.വൈ. എന്ന കേന്ദ്ര പദ്ധതിയുടെ ലക്ഷ്യം.
ഫലം:
പുതിയ എ.ഐ.ഐ.എം.എസ്സുകള്‍ സ്ഥാപിക്കുന്നത് ആരോഗ്യവിദ്യാഭ്യാസത്തെ മെച്ചപ്പെടുക മാത്രമല്ല, ഓരോ മേഖലയിലുമുള്ള ആരോഗ്യവിദഗ്ധരുടെ കുറവു നികത്തുന്നതിനു സഹായകമാവുകയും ചെയ്യും. പുതിയ എ.ഐ.ഐ.എം.എസ്സുകള്‍ സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ചെലവും കേന്ദ്ര ഗവണ്‍മെന്റാണു വഹിക്കുക. ഇവയുടെ നടത്തിപ്പിനും നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനുമുള്ള ചെലവും കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും. കേന്ദ-സംസ്ഥാന പങ്കാളിത്തത്തോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ട്രോമാ കെയര്‍ സെന്ററുകളും സ്ഥാപിക്കുകയും വൈദ്യോപകരണങ്ങള്‍ സംഭരിക്കുകയും വഴി ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനാണ് സ്ഥാപനങ്ങളിലെ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
തൊഴിലവസരം സൃഷ്ടിക്കല്‍:
പുതിയ എ.ഐ.ഐ.എം.എസ്സുകള്‍ സ്ഥാപിക്കുന്നതിലൂടെ ഓരോ സ്ഥാപനത്തിലും അധ്യാപക-അനധ്യാപക തസ്തികകളിലായി 3000 പേര്‍ക്കു തൊഴില്‍ ലഭിക്കും. ഇതോടൊപ്പം കടകള്‍, കാന്റ്ീനുകള്‍ എന്നിവ തുറക്കുക വഴി പരോക്ഷമായി കുറേ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കപ്പെടും. മെച്ചപ്പെടുത്താന്‍ തീരുമാനിച്ച മെഡിക്കല്‍ കോജളുകളിലെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതു കേന്ദ്ര ഗവണ്‍മെന്റ് നിയോഗിക്കുന്ന ഏജന്‍സികളായിരിക്കും. പ്രവര്‍ത്തന പുരോഗതി കേന്ദ്ര ഗവണ്‍മെന്റ് വിലയിരുത്തും. ഈ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളില്‍ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന, കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ അധികം ബിരുദാനന്തര ബിരുദ കോഴ്‌സ് സീറ്റുകള്‍ സൃഷ്ടിക്കും. എ.ഐ..ഐ.എം.എസ്സുകളിലും ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലും നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
പശ്ചാത്തലം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നാം ഘട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ ലഭ്യതയിലുള്ള ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2003ല്‍ പി.എം.എസ്.എസ്.വൈ. പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിക്കു രണ്ടു ഘടകങ്ങളുണ്ട്.
1. എ.ഐ.ഐ.എം.എസ്. പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുക.
2. നിലവിലുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകള്‍ മെച്ചപ്പെടുത്തുക.
പി.എം.എസ്.എസ്.വൈക്കു കീഴിലുള്ള പദ്ധതികള്‍.
2006ലെ ആദ്യഘട്ടത്തില്‍ ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, പാറ്റ്‌ന, റായ്പ്പൂര്‍, ഋഷികേശ് (ആറ് എ.ഐ.ഐ.എം.എസ്സുകള്‍), 13 മെഡിക്കല്‍ കോളജുകള്‍ മെച്ചപ്പെടുത്തല്‍.
2009ലെ രണ്ടാം ഘട്ടത്തില്‍ പശ്ചിമ ബംഗാള്‍ (നാലാം ഘട്ടത്തിലേക്കു മാറ്റി), റായ്ബറേലി (ഒരു എ.ഐ.ഐ.എം.എസ്.), ആറു മെഡിക്കല്‍ കോളജുകള്‍ മെച്ചപ്പെടുത്തല്‍.
2013ലെ മൂന്നാം ഘട്ടത്തില്‍ പുതിയ എ.ഐ.ഐ.എം.എസ്സുകളില്ല, 39 മെഡിക്കല്‍ കോളജുകള്‍ മെച്ചപ്പെടുത്തല്‍.
2014-15ലെ നാലാം ഘട്ടത്തില്‍ പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ (നാല് എ.ഐ.ഐ.എം.എസ്സുകള്‍), 13ആറു മെഡിക്കല്‍ കോളജുകള്‍ മെച്ചപ്പെടുത്തല്‍
2015-16ലെ അഞ്ചാം ഘട്ടത്തില്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, അസം, ബിഹാര്‍ (ഏഴ് എ.ഐ.ഐ.എം.എസ്സുകള്‍)
2016-17ലെ അഞ്ചാം ഘട്ട(എ)ത്തില്‍ ഐ.എം.എസ്., ബി.എച്ച്.യു., ശ്രീ ചിത്തിര തിരുനാള്‍ വൈദ്യശാസ്ത്ര-സാങ്കേതികവിദ്യാ കേന്ദ്രം, കേരളം എന്നിവ മെച്ചപ്പെടുത്തല്‍.
2017-18ലെ ആറാം ഘട്ടത്തില്‍ ഗുജറാത്ത്, ഝാര്‍ഖണ്ഡ് എന്നീ എ.ഐ.ഐ.എം.എസ്സുകള്‍.
ആകെ 20 എ.ഐ.ഐ.എം.എസ്സുകളും 73 കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തലും.