Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിലേക്ക് ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി


ചരിത്രപ്രധാനമായ ആദ്യ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് ഊഷ്മളമായ സ്വാഗതമാശംസിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. യുകെയിൽ നിന്നും, ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘവും യുകെ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. 

ഇന്ത്യയും യു‌കെയും തമ്മിലുള്ള ശക്തവും സമ്പന്നവുമായ ഭാവിയെക്കുറിച്ചുള്ള പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി നാളത്തെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“യുകെയിൽ നിന്നും ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘത്തോടൊപ്പം, ചരിത്രപ്രധാനമായ ആദ്യ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് സ്വാഗതം. ശക്തവും സമ്പന്നവുമായ ഭാവിയെക്കുറിച്ചുള്ള പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി നാളത്തെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.”

***

SK