Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിൽ അതിവേഗം വളരുന്ന ഡീപ്പ്-ടെക് ശേഷികളെ ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


ഇന്ത്യയിൽ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഡീപ്-ടെക് ശേഷികൾക്ക് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് പ്രധാന കാരണമെന്ന് വ്യക്തമാക്കുന്ന, സോഹോ ചീഫ് സയന്റിസ്റ്റ് ശ്രീ ശ്രീധർ വെമ്പു എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

അർധചാലകങ്ങൾ, ബഹിരാകാശം, പ്രതിരോധം, നിർമ്മിതബുദ്ധി എന്നീ മേഖലകളിൽ ഇന്ത്യ ശേഷിയും സാങ്കേതിക വിജ്ഞാനവും വളർത്തിയെടുക്കുന്നതിനെ കുറിച്ച് ലേഖനം വ്യക്തമാക്കുന്നുണ്ടെന്നും, സങ്കീർണ്ണമായ പഠനപ്രക്രിയകൾ സ്വന്തമായി ചെയ്യാൻ ഇന്ത്യ ഇപ്പോൾ മുന്നോട്ടുവരികയാണെന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

“ഇന്ത്യയുടെ അതിവേഗം വളരുന്ന ‘ഡീപ്പ്-ടെക്’ ശേഷിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടും പ്രതിബദ്ധതയും വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് സോഹോയുടെ ചീഫ് സയന്റിസ്റ്റ് ശ്രീ ശ്രീധർ വെമ്പു എഴുതുന്നു.

അർധചാലകങ്ങൾ, ബഹിരാകാശം, പ്രതിരോധം, നിർമ്മിതബുദ്ധി എന്നിവ എങ്ങനെയാണ് ശേഷിയും അറിവും കെട്ടിപ്പടുക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു; സങ്കീർണ്ണമായ കാര്യങ്ങൾ സ്വയം പഠിച്ചെടുക്കാനാണ് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറയുന്നു.”

-SK-