Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ഓസ്‌ട്രേലിയയുമായി വസ്ത്രം, ഫാഷന്‍ മേഖലകളില്‍ സഹകരിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് മന്ത്രിസഭാ അനുമതി


ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെക്‌സ്റ്റൈല്‍സ് മന്ത്രാലയവും ഓസ്‌ട്രേലിയയുടെ വിദേശകാര്യ, വാണിജ്യ വകുപ്പും തമ്മില്‍ വസ്ത്രം, ഫാഷന്‍ മേഖലകളില്‍ സഹകരിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ളതും ഗുണകരവുമായ വിധത്തില്‍ വസ്ത്രം, ഫാഷന്‍ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു ധാരണാപത്രം സഹായകമാകും. ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും വസ്ത്രം, ഫാഷന്‍ മേഖലകളെ പരസ്പരം ബന്ധപ്പെടുത്താനും ഈ മേഖലയില്‍ സഹകരണവും രാജ്യാന്തര ഇടപാടുകളും പ്രോത്സാഹിപ്പിക്കാനും ഈ മേഖലയിലെ നൈപുണ്യം വികസിപ്പിക്കുന്നതിനും സാമ്പത്തിക സാധ്യതകള്‍ സൃഷ്ടിക്കുന്നതിനും പരിശീലനത്തിനും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും.

നെയ്ത്തുകാര്‍ക്കും അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ധാരണാപത്രം ഗുണംചെയ്യും.

കൈത്തറിമേഖലയെ പുഷ്ടിപ്പെടുത്തുന്നതിനായി വിപണിസാധ്യതകള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ കൈത്തറിവസ്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ഡിസൈന്‍ മെച്ചപ്പെടുത്താനായി പുതിയ ഡിസൈനുകള്‍ വികസിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ഉല്‍പാദനവും ഒപ്പം മൂല്യം വര്‍ധിപ്പിക്കലും വൈവിധ്യവല്‍ക്കരിക്കുകയും ആഭ്യന്തര, വിദേശ വിപണികളുമായി നെയ്ത്തുകാരെ ബന്ധപ്പെടുത്തുക വഴി അവര്‍ക്കു സ്ഥിരമായി തൊഴില്‍ ലഭ്യമാക്കുകയും അതുവഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണു ലക്ഷ്യം.