Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ‘ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനും’ തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം;


ഇന്ത്യയിലെ പൊതു ഗതാഗതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയവും ‘ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനും’ തമ്മില്‍ ധാരണാപത്രം ഒപ്പ് വയ്ക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 1999 ലെ (യു.കെ) ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി ആക്ടിനു കീഴില്‍ രൂപീകരിച്ച ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍.
ഇന്ത്യയിലെ പൊതു ഗതാഗത സംവിധാനം മൊത്തത്തില്‍ മെച്ചപ്പെടുത്തുക, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, രാജ്യത്ത് ഉയര്‍ന്ന ശേഷിയുള്ള ബസ്സുകളുടെ ഉപയോഗം പ്രോത്‌സാഹിപ്പിക്കുക എന്നിവയ്ക്ക് ഈ ധാരണാപത്രം സഹായിക്കും. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വര്‍ദ്ധിപ്പിക്കാനും ധാരണാപത്രം ഏറെ പ്രയോജനം ചെയ്യും.
എല്ലാവര്‍ക്കും സംയോജിത പൊതു ഗതാഗതം പ്രാപ്യമാക്കാന്‍ ഈ ധാരണാപത്രം സഹായിക്കും. സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് നിലവാരമുള്ള പൊതു ഗതാഗത സൗകര്യം പ്രാപ്യമാക്കാന്‍ ഇത് ഉപകരിക്കും.