പിഎം ഇന്ത്യ
നികുതി സംബന്ധിച്ച് ഇന്ത്യയും ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്‌സ് രാഷ്ട്രങ്ങളുടെ റവന്യൂ വകുപ്പുകളുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ലക്ഷ്യം: നികുതികാര്യങ്ങള്‍ക്കും ശേഷി വര്‍പ്പിക്കുന്നതിനും അറിവു പങ്കുവെക്കുന്നതിനുമായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കുള്ള പൊതുതാല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള രാജ്യാന്തര ഫോറം ഉണ്ടാക്കുന്നതിനായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണു ധാരണാപത്രത്തിന്റെ ലക്ഷ്യം. പൊതു താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ബ്രിക്‌സ് രാഷ്ട്രങ്ങളിലെ റവന്യൂ വകുപ്പു തലവന്‍മാര്‍ പതിവായി പരസ്പരം ബന്ധപ്പെടുകയും യോജിപ്പു തേടുകയും രാജ്യാന്തര നികുതി കാര്യങ്ങളെ സംബന്ധിച്ച് വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യം ഇതിലൂടെ ഉരുത്തിരിയുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ ധാരണാപത്രമനുസരിച്ചു കൈമാറുന്ന വിവരങ്ങളുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫലം: നികുതികാര്യങ്ങളില്‍ ഫലപ്രദമായ സഹകരണത്തിനു ധാരണാപത്രം വഴിതെളിയിക്കും. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ നികുതിവിഷയങ്ങളില്‍ പൊതുനിലപാടിലെത്തുന്നത് അംഗരാഷ്ട്രങ്ങള്‍ക്കു മാത്രമല്ല, ജി20ന്റെ നിയന്ത്രണത്തിലുള്ള നികുതികാര്യങ്ങള്‍ മറ്റു വികസ്വര രാഷ്ട്രങ്ങള്‍ക്കുകൂടി അനുകൂലമായി മാറും.