Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ലാവോസുമായി വിമാന സര്‍വീസ് കരാര്‍ ഒപ്പിടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


ഇന്ത്യയും ലാവോസ് പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കുമായി (ലാവോ പി.ഡി.ആര്‍.) പുതിയ എയര്‍ സര്‍വീസസ് എഗ്രിമെന്റ് (എ.എസ്.എ.) ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വ്യോമ ഗതാഗത രംഗത്തെ വികാസത്തിന് അനുസൃതമായി ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വാണിജ്യവും നിക്ഷേപവും ടൂറിസവും സാംസ്‌കാരിക വിനിമയവും പ്രോല്‍സാഹിപ്പിക്കാന്‍ കരാറിനു സാധിക്കുമെന്നാണു കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിനൊപ്പം രണ്ട് രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു നല്‍കുകയും അതുവഴി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

കരാര്‍ പ്രകാരം, ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് പ്രത്യേക റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ തുല്യാവസരം ലഭിക്കും. ഇതിനായുള്ള റൂട്ടുകളും ഫ്രീക്വന്‍സികളും പിന്നീടു തീരുമാനിക്കും. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമഗതാഗതത്തിനുള്ള നിയമപരമായ അടിസ്ഥാന ചട്ടക്കൂടാണ് എ.എസ്.എ.