Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബഹിരാകാശ ഷട്ടിലായ ആര്‍.എല്‍.വി-റ്റി.ഡി യുടെ വിക്ഷേപണത്തിന് ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം.


ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഇന്ത്യന്‍ സ്‌പെയിസ് ഷട്ടില്‍ ആര്‍.എല്‍.വി-റ്റി.ഡി യുടെ വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐ.എസ്.ആര്‍.ഒ യിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

”നമ്മുടെ ശാസ്ത്രജഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിക്ഷേപണം. അവര്‍ക്ക് അഭിനന്ദനങ്ങള്‍. അത്യധികം ഊര്‍ജ്ജസ്വലതയോടും, അര്‍പ്പണ മനോഭാവത്തോടുംകൂടിയുള്ള നമ്മുടെ ശാസ്ത്രജ്ഞരുടെയും ഐ.എസ്.ആര്‍.ഒയുടെയും വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനം നിസ്തുലവും പ്രചോദനകരവുമാണ്” പ്രധാനമന്ത്രി പറഞ്ഞു.