Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കമ്പനിയില്‍


ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡില്‍(ഐഐഎഫ്‌സിഎല്‍) 2007-08 മുതല്‍ 2012-13 വരെയുള്ള കാലയളവില്‍ നടത്തിയ 2600 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 1956ലെ കമ്പനി നിയമത്തിനു കീഴില്‍ 2006 ജനുവരി 5ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ പൂര്‍ണ്ണമായ ഉടമസ്ഥതയില്‍ രൂപീകരിച്ചതാണ് ഐഐഎഫ്‌സിഎല്‍. 1000 കോടി രൂപയായിരുന്നു അംഗീകൃതി ഓഹരി മൂലധനം. 2006 ഏപ്രിലില്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കുകയാണ് കമ്പനിയുടെ ഉദ്ദേശ്യം.