പിഎം ഇന്ത്യ
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതിര്‍ത്തി ഹാട്ടുകള്‍ നിര്‍മിക്കുന്നതിന് ഇന്ത്യയും ബംഗ്ലാദേശുമായുള്ള പുതുക്കിയ ധാരണാപത്രത്തിനും പ്രവര്‍ത്തന രീതിക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രാദേശിക വിപണികളിലൂടെ വിപണനം ചെയ്യുന്നതിനുള്ള പരമ്പരാഗത രീതികള്‍ പ്രോത്സാഹിപ്പിക്കുകവഴി ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിപ്രദേശങ്ങളില്‍ കഴിയുന്നവരുടെ ക്ഷേമം ഉറപ്പുവരുത്താനാണ് അതിര്‍ത്തി ഹാട്ടുകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഇതു സഹായകമാകും.
2019 ഒക്ടോബര്‍ 23ന് ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ച ധാരണാപത്രത്തിനും പ്രവര്‍ത്തനരീതിക്കും അനുസൃതമായി മേഘാലയയിലും ത്രിപുരയിലുമായി നാല് അതിര്‍ത്തി ഹാട്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളില്‍ രണ്ടു ഹാട്ടുകള്‍ വീതമാണ് ഉള്ളത്. 2012 മെയ് 15ന് അതിര്‍ത്തി ഹാട്ടുകളുടെ നടത്തിപ്പു സംബന്ധിച്ച് ഒരു അനുബന്ധരേഖ കൂടി ഒപ്പുവെക്കപ്പെട്ടിരുന്നു. കൂടുതല്‍ അതിര്‍ത്തി ഹാട്ടുകള്‍ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും നിയമപരമായ ചട്ടക്കൂട് പകരുന്നതാണു പുതുക്കിയ ധാരണാപത്രവും നടത്തിപ്പുരീതിയും.