Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്റര്‍ബാങ്കിങ് ലോക്കല്‍ കറന്‍സി ക്രെഡിറ്റ് ലൈന്‍ കരാറും ബാങ്കുകള്‍ക്കിടയിലുള്ള സഹകരണത്തിനായുള്ള ബ്രിക്‌സ് സഹകരണ പദ്ധതി പ്രകാരമുള്ള എഡിം ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് സംബന്ധിച്ച സഹകരണത്തിനുള്ള ധാരണയും ഒപ്പിടുന്നതിനു മന്ത്രിസഭ അനുമതി നല്‍കി


ഇന്റര്‍ബാങ്കിങ് ലോക്കല്‍ കറന്‍സി ക്രെഡിറ്റ് ലൈന്‍ കരാറും ബാങ്കുകള്‍ക്കിടയിലുള്ള സഹകരണത്തിനായുള്ള ബ്രിക്‌സ് സഹകരണ പദ്ധതി പ്രകാരം എഡിം ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് സംബന്ധിച്ച സഹകരണത്തിനുള്ള ധാരണയും ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. രണ്ടു കരാറുകളും ധാരണാപത്രങ്ങളും സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്താനും ആവശ്യമെങ്കില്‍ ചട്ടക്കൂടിന് അനുസൃതമായി കരാറില്‍ ഒപ്പുവെക്കുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും എക്‌സിം ബാങ്ക് ഡയറക്ടര്‍ബോര്‍ഡിനെ ചുമതലപ്പെടുത്തി.
പരസ്പര താല്‍പര്യമുള്ള മേഖലകളിലെ ബഹുകക്ഷി ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളുടെ ആഴം വര്‍ധിപ്പിക്കുന്നതിനും സഹായകമായിരിക്കും കരാറുകള്‍.
കരാര്‍ ഒപ്പുവെക്കപ്പെടുന്നതോടെ എക്‌സിം ബാങ്ക് മറ്റു വന്‍കിട വികസന സാമ്പത്തിക സ്ഥാപനങ്ങളെപ്പോലെ രാജ്യാന്തര സാന്നിധ്യമായി മാറും. ഭാവിയില്‍ ഉഭയകക്ഷി കരാറുകളില്‍ ഒപ്പിടുന്നതിനു ബാങ്കിനു സഹായകമാകുകയും ചെയ്യും.