Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ കോട്ട യൂണിറ്റ് അടച്ചുപൂട്ടും: പാലക്കാട് യൂണിറ്റിന്റെ നടത്തിപ്പ് കേരള ഗവണ്‍മെന് റിന് കൈമാറി


ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ കോട്ട യൂണിറ്റ് അടച്ചുപൂട്ടാനും പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ യൂണിറ്റിന്റെ നടത്തിപ്പ് കേരള ഗവണ്‍മെന്റിന് നല്‍കാനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കോട്ട യൂണിറ്റിലെ ജീവനക്കാര്‍ക്ക് 2007 ലെ ശമ്പള സ്‌കെയില്‍ അടിസ്ഥാനമാക്കി ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശത്തിനും മന്ത്രിസഭായോഗം അനുമതി നല്‍കി. മുടങ്ങിക്കിടക്കുന്ന ശമ്പളം, നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ എന്നിവയടക്കം നല്‍കുന്നതിന് 438 കോടിരൂപയുടെ പാക്കേജിനാണ് അംഗീകാരം നല്‍കിയത്‌