Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇമാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി സംസാരിച്ചു; ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് അഭിനന്ദിച്ചു


ഇമാനുവല്‍ മാക്രോണുമായി സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് അദ്ദേഹത്തെ അഭിനന്ദിച്ചു.

‘ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് അഭിനന്ദിക്കാനായി പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ വിളിച്ചു.

ഇന്ത്യയും ഫ്രാന്‍സുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനായി പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നു.’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.