പിഎം ഇന്ത്യ
ഇരട്ടനികുതിയും ആദായനികുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക വെട്ടിപ്പും ഒഴിവാക്കാനായി ഇന്ത്യയും താജിക്കിസ്ഥാനുമായുള്ള കരാര്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ഔദ്യോഗിക രേഖയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ഈ രേഖ പ്രാബല്യത്തില്‍ വരുന്നതോടെ ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരമുള്ള വിവരങ്ങള്‍ നികുതിയിതര ആവശ്യങ്ങള്‍ക്കായി നിയമം നടപ്പാക്കുന്ന മറ്റ് ഏജന്‍സികളുമായി പങ്കുവെക്കാന്‍ സാധിക്കും.