പിഎം ഇന്ത്യ
ആദായനികുതി വെട്ടിപ്പും ഇരട്ട നികുതി ഈടാക്കലും ഒഴിവാക്കുന്നതിന് ഇന്ത്യയും സ്ലോവേനിയയും തമ്മിലുള്ള ഉടമ്പടി ഭേദഗതി ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. നികുതി വെട്ടിപ്പ് തടയല്‍ ഇരുരാജ്യത്തും തമ്മില്‍ നിലവിലുള്ള ഉടമ്പടിയിലെ സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിനും നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ പരസ്പര സഹായം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഭേദഗതി.