Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇറാന്‍ ധനകാര്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഇറാന്‍ ധനകാര്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഇറാന്‍ ധനകാര്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഇറാന്‍ ധനകാര്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഇറാന്‍ ധനകാര്യമന്ത്രി ഡോ.അലി തയ്യബ്‌നിയ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ഉദയകക്ഷി സംയുക്ത കമ്മീഷന്റെ യോഗത്തില്‍ സഹഅധ്യക്ഷ പദവി അലങ്കരിക്കുന്നതിനാണ് ഇറാനിയന്‍ ധനകാര്യമന്ത്രി ഇന്ത്യയിലെത്തിയത്.

ഇറാനുമായി അതിപ്രധാനമായ ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കൊല്ലം ജൂലൈയില്‍ ഉഫയില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ ഇറാന്‍ പ്രസിഡന്റ് റൂഹാനിയുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. വ്യാപാരം, നിക്ഷേപം, എണ്ണ, പ്രകൃതിവാതകം, വാര്‍ത്താവിനിമയം, തുറമുഖ വികസനം എന്നീ രംഗങ്ങളില്‍ ഉദയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചു.