പിഎം ഇന്ത്യ
ആദരണീയ പ്രധാനമന്ത്രി മെലോനി,
ഇരുരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളേ,
മാധ്യമ സുഹൃത്തുക്കളേ,
നമസ്കാരം!
ബോൺജോർണോ! (Buongiorno!)
എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഗംഭീര സ്വീകരണത്തിന് പ്രധാനമന്ത്രി മെലോനിയോട് ഞാൻ ആത്മാർത്ഥമായ നന്ദി പറയുന്നു. ലോകമെമ്പാടും ‘നിത്യ നഗരം’ എന്നാണ് റോം അറിയപ്പെടുന്നത്. ഇന്ത്യയിൽ എന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയും അനശ്വരവും കാലാതീതവുമായ ഒരു നഗരമായാണ് കണക്കാക്കപ്പെടുന്നത്. രണ്ട് സംസ്കാരങ്ങൾ ഒന്നിച്ചുചേരുമ്പോൾ, അവ തമ്മിലുള്ള സംഭാഷണം കേവലം ഒരു അജണ്ടയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അത് ഒരേസമയം ചരിത്രത്തിന്റെ ആഴത്തെയും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സൗഹൃദത്തിന്റെ സ്വാഭാവിക ഊഷ്മളതയെയും പ്രതിഫലിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഏകദേശം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ പ്രധാനമന്ത്രി മെലോനിയെ കാണാൻ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അടുത്ത സഹകരണത്തെയും പരസ്പര ധാരണയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. അവരുടെ നേതൃത്വത്തിന് കീഴിൽ നമ്മുടെ ബന്ധങ്ങൾക്ക് ഒരു പുതിയ ചാലകശക്തിയും പുതിയ ദിശയും പുതുക്കിയ ആത്മവിശ്വാസവും കൈവന്നിരിക്കുന്നു. നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന വേളയിൽ നമ്മൾ ഒരു സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിക്കുന്നുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളേ,
ഇന്നത്തെ യോഗത്തിൽ നമ്മുടെ ഭാവിപങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി. ഇന്ത്യ-ഇറ്റലി സംയുക്ത തന്ത്രപ്രധാന കർമ്മ പദ്ധതി 2025-29 നമ്മുടെ പങ്കാളിത്തത്തിന് പ്രായോഗികവും ഭാവിയുക്തവുമായ ഒരു ചട്ടക്കൂട് നൽകുന്നു. കൂടാതെ നമ്മൾ ഇതിൽ സമയബന്ധിതമായ രീതിയിൽ മുന്നോട്ട് പോവുകയുമാണ്. നമ്മുടെ കൂട്ടായ ശ്രമങ്ങളിലൂടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന 800-ലധികം ഇറ്റാലിയൻ കമ്പനികൾ ഇന്ത്യയുടെ വളർച്ചാ ഗാഥയിലെ സജീവ പങ്കാളികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നടക്കുന്ന ബിസിനസ്സ് ഫോറം ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് പ്രമുഖർക്കിടയിലുള്ള പുത്തൻ ആവേശത്തെയും പുതുക്കിയ ആത്മവിശ്വാസത്തെയും ഉയർന്ന അഭിലാഷത്തെയുമാണ് വ്യക്തമായി പ്രതിഫലിപ്പിക്കുന്നത്.
ഡിസൈനിംഗിനും കൃത്യതയ്ക്കും ആഗോളതലത്തിൽ അറിയപ്പെടുന്ന രാജ്യമാണ് ഇറ്റലി. വിപുലമായ ശേഷി, പ്രതിഭ, കുറഞ്ഞ ചെലവിലുള്ള നവീനാശയങ്ങൾ എന്നിവയുടെ ഊർജ്ജസ്വലമായ കേന്ദ്രമായാണ് ഇന്ത്യ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ “ഇന്ത്യയിലും ഇറ്റലിയിലും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക, ലോകത്തിന് വേണ്ടി വിതരണം ചെയ്യുക” എന്ന തത്വത്തിലൂന്നി നമ്മൾ മുന്നോട്ടുപോകും. ഫാഷൻ മുതൽ ഫിൻടെക് വരെയും ലെതർ മുതൽ ലോജിസ്റ്റിക്സ് വരെയും മൊബിലിറ്റി മുതൽ ഉത്പാദനം വരെയും എല്ലാ മേഖലകളിലും നാം നമ്മുടെ കരുത്ത് സമന്വയിപ്പിക്കുകയും മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യും.
ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കുന്നതിനായി ഇറ്റലി നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി മെലോനിയോട് ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു. ഇരുപക്ഷത്തെയും ബിസിനസ്സ് സമൂഹങ്ങൾക്ക് ഇതിന്റെ പൂർണ്ണമായ പ്രയോജനം ലഭിക്കുന്നതിനായി ഈ കരാർ എത്രയും വേഗം നടപ്പിലാക്കുന്നതിലേക്ക് നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും.
സുഹൃത്തുക്കളേ,
സാങ്കേതികവിദ്യയും നവീനാശയങ്ങളുമാണ് നമ്മുടെ പങ്കാളിത്തത്തിന്റെ ചാലകശക്തികൾ. എ.ഐ, ക്വാണ്ടം സാങ്കേതികവിദ്യകൾ, ബഹിരാകാശം, സിവിലിൻ ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ നമുക്കിടയിൽ സഹകരണത്തിനുള്ള അപാരമായ സാധ്യതകളാണുള്ളത്. ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകളെയും ഗവേഷണ കേന്ദ്രങ്ങളെയും വ്യവസായങ്ങളെയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ഒരു ഇന്ത്യ-ഇറ്റലി ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ നമ്മൾ ഏർപ്പെട്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ,
പ്രതിരോധ, സുരക്ഷാ മേഖലകളിലെ അടുത്ത സഹകരണം നമുക്കിടയിലുള്ള ആഴമേറിയ പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ സായുധ സേനകൾ തമ്മിൽ മാത്രമല്ല, ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിലും സഹകരണം വിപുലീകരിക്കപ്പെടുന്നുണ്ട്. നമ്മുടെ പ്രതിരോധ വ്യവസായ രൂപരേഖ സംയുക്ത വികസനത്തിനും സംയുക്ത ഉത്പാദനത്തിനും വഴിതുറന്നിട്ടുണ്ട്. സമുദ്രശക്തികൾ എന്ന നിലയിൽ കണക്റ്റിവിറ്റി മേഖലയിൽ ഇന്ത്യയും ഇറ്റലിയും തമ്മിൽ അടുത്ത സഹകരണമുണ്ടാകുകയെന്നത് സ്വാഭാവികം മാത്രമാണ്. കപ്പൽ ഗതാഗതം, തുറമുഖ നവീകരണം, ലോജിസ്റ്റിക്സ്, സമുദ്ര സമ്പദ്വ്യവസ്ഥ എന്നിവയിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും.
ഇരുവിഭാഗത്തിനും ഒരുപോലെ വിജയകരമായ നമ്മുടെ പങ്കാളിത്തം മൂന്നാം ലോകരാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ഈ ദിശയിൽ മുന്നോട്ട് പോകുന്നതിനായി ആഫ്രിക്കയിൽ കൃത്യമായ ചില പദ്ധതികളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഭീകരവാദം മനുഷ്യരാശിക്കുമേലുള്ള ഗുരുതരമായ വെല്ലുവിളിയാണെന്ന കാര്യത്തിൽ ഇന്ത്യയും ഇറ്റലിയും ഒറ്റക്കെട്ടാണ്. ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായത്തിനെതിരെയുള്ള നമ്മുടെ സംയുക്ത നീക്കങ്ങൾ ലോകത്തിന് മുന്നിൽ ഒരു പ്രധാന മാതൃകയായി മാറിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള ജനാധിപത്യ രാജ്യങ്ങൾ ഭീകരവാദത്തെ അപലപിക്കുക മാത്രമല്ല, അതിന്റെ സാമ്പത്തിക ശൃംഖലകളെ തകർക്കാൻ കൃത്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യയും ഇറ്റലിയും നൽകിയിട്ടുള്ളത്. യുക്രെയ്ൻ, പശ്ചിമേഷ്യ, മറ്റ് ആഗോള സംഘർഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാവൂവെന്ന ഇന്ത്യയുടെ നിലപാട് വ്യക്തമാണ്.
സുഹൃത്തുക്കളേ,
നമ്മുടെ ചരിത്രപരമായ സാംസ്കാരിക-ജനകീയ ബന്ധങ്ങളുടെ പ്രതിഫലനം ഇരു രാജ്യങ്ങളിലും ഓരോ ചുവടിലും ദൃശ്യമാണ്. ഭാരതീയ കല, യോഗ, ആയുർവേദം, പാചകരീതികൾ എന്നിവയോടുള്ള താല്പര്യം ഇറ്റലിയിൽ ക്രമാനുഗതമായി വർധിച്ചുവരികയാണ്. സംസ്കൃതം, ലാറ്റിൻ തുടങ്ങിയ പുരാതന ഭാഷകൾ ഒരേ ഭാഷാ കുടുംബത്തിൽപ്പെട്ടവയാണ്. നമ്മുടെ ബന്ധം കേവലം നയതന്ത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് ഒരു പങ്കിട്ട പൈതൃകത്തിന്റെ കൂടിയാണെന്നും ഇത് തെളിയിക്കുന്നു.
അടുത്ത വർഷം ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് ഒരു സാംസ്കാരിക വർഷമായി ആഘോഷിക്കും. ഇത് നമ്മുടെ സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും. ഇറ്റലിയിൽ താമസിക്കുന്ന വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ വംശജരായ സമൂഹം നമ്മുടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ഊർജ്ജസ്വലമായ ഒരു കണ്ണിയായി പ്രവർത്തിക്കുന്നു. അവർക്ക് നൽകുന്ന കരുതലിനും പിന്തുണയ്ക്കും പ്രധാനമന്ത്രി മെലോനിയോടും ഇറ്റലിയിലെ ജനങ്ങളോടും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.
മൂന്ന് വർഷം മുമ്പ് ഒപ്പുവെച്ച മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് കരാർ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ജനങ്ങളുടെ സുഗമമായ യാത്രയെ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ആദരണീയ വ്യക്തിത്വം,
ഇന്നത്തെ വളരെ ഫലപ്രദമായ കൂടിക്കാഴ്ചയ്ക്കും താങ്കളുടെ സൗഹൃദത്തിനും ഞാൻ ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇന്ത്യ സന്ദർശിക്കാൻ 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ വീണ്ടും താങ്കളെ ക്ഷണിക്കുന്നു.
വളരെ നന്ദി.
ഗ്രാറ്റ്സി മില്ലേ! (Grazie mille!)
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
***
SK
Addressing the joint press meet with PM Meloni of Italy. @GiorgiaMeloni https://t.co/IxLpD5fFVA
— Narendra Modi (@narendramodi) May 20, 2026
पिछले लगभग साढ़े तीन वर्षों में मुझे कई बार Prime Minister मेलोनी से मिलने का अवसर मिला है।
— PMO India (@PMOIndia) May 20, 2026
यह भारत और इटली के बीच करीबी सहयोग और सामंजस्य को दर्शाता है।
उनके नेतृत्व में हमारे संबंधों को नई गति, नई दिशा और नया आत्म-विश्वास मिला है।
मुझे ख़ुशी है कि हम अपने संबंधों को…
इटली विश्व में design और precision के लिए जाना जाता है।
— PMO India (@PMOIndia) May 20, 2026
भारत की पहचान scale, talent और affordable innovation के powerhouse की है।
इसलिए हम Design and Develop in India and Italy and Deliver for the World के सिद्धांत पर आगे बढ़ेंगे: PM @narendramodi
हमारे Defence Industrial Roadmap से co-development और co-production का मार्ग प्रशस्त हुआ है।
— PMO India (@PMOIndia) May 20, 2026
Maritime powers के रूप में भारत और इटली के बीच Connectivity के क्षेत्र में करीबी सहयोग स्वाभाविक है।
हम मिलकर shipping, ports modernisation, logistics और blue economy पर काम करेंगे: PM…
भारत और इटली एकमत हैं कि आतंकवाद मानवता के लिए गंभीर चुनौती है।
— PMO India (@PMOIndia) May 20, 2026
Terror financing के खिलाफ हमारी साझा पहल ने पूरे विश्व के सामने एक महत्वपूर्ण उदाहरण प्रस्तुत किया है।
भारत और इटली ने यह स्पष्ट संदेश दिया है कि responsible democracies केवल आतंकवाद की निंदा नहीं करतीं, बल्कि…
यूक्रेन, पश्चिम एशिया तथा अन्य तनावों को लेकर हम लगातार संपर्क में रहे हैं।
— PMO India (@PMOIndia) May 20, 2026
भारत का मत स्पष्ट है कि सभी समस्याओं का समाधान dialogue और diplomacy के माध्यम से होना चाहिए: PM @narendramodi