Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഞാൻ ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തും.

ഇന്ത്യയും ഇസ്രയേലും തമ്മിൽ കരുത്തുറ്റതും ബഹുമുഖവുമായ ഒരു തന്ത്രപ്രധാന പങ്കാളിത്തമാണുള്ളത്. ഇത് സമീപവർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയ്ക്കും ഊർജ്ജസ്വലതയ്ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക വിദ്യ, നൂതനാശയം, കൃഷി, ജലപരിപാലനം, സാങ്കേതികവിദ്യ, പ്രതിരോധവും സുരക്ഷയും, വ്യാപാരവും നിക്ഷേപവും, അതുപോലെ ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ നമ്മുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തുന്ന ചർച്ചകളെ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഞങ്ങൾ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്യും.

സന്ദർശന വേളയിൽ ഞാൻ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും. ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ബഹുമതിയും എനിക്ക് ലഭിക്കും. ഈ അവസരം നമ്മുടെ ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ പാർലമെന്ററി-ജനാധിപത്യ ബന്ധങ്ങൾക്കുള്ള ആദരവായി മാറും.

ഇന്ത്യ-ഇസ്രയേൽ പ്രത്യേക സൗഹൃദം ദീർഘകാലമായി പരിപോഷിപ്പിച്ചുവരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അം​ഗങ്ങളുമായി സംവദിക്കാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

എന്റെ ഈ ഔദ്യോഗിക സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നിലനിൽക്കുന്ന ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും തന്ത്രപ്രധാനമായ പങ്കാളിത്തത്തിന് പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുമെന്നും ദൃഢവും നൂതനവും സമൃദ്ധവുമായ ഒരു ഭാവി എന്ന നമ്മുടെ പങ്കിട്ട കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

***

SK