പിഎം ഇന്ത്യ
മധ്യപ്രദേശിലെ ഉജ്ജയിന്‍ സിംഹസ്ഥില്‍ ഭക്തജനങ്ങള്‍ക്കും, വിനോദസഞ്ചാരികള്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ ഒരുക്കങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
സിംഹസ്ഥില്‍ ശുചിത്വത്തിന് നല്‍കിയിട്ടുള്ള ഊന്നലും, സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും തനിക്ക് അതീവ സന്തുഷ്ടിയുണ്ടെന്ന്, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാനുമായി ഇന്നലെ ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറപ്പെടുവിച്ച ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
”മധ്യപ്രദേശ് മുഖ്യമന്ത്രിശ്രീ. ശിവരാജ് സിംഗ് ചൗഹാനുമായി മികച്ച കൂടിക്കാഴ്ചയാണ് നടന്നത്. സിംഹസ്ഥില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ ഒരുക്കങ്ങളെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. സിംഹസ്ഥയില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗവും, വെള്ളത്തിലും കരയിലും ശുചിത്വത്തിന് നല്‍കി വരുന്ന പ്രാധാന്യത്തിലും ഏറെ സന്തോഷം തോന്നി. സിംഹസ്ഥ സന്ദര്‍ശിക്കുന്ന ഭക്തജനങ്ങളും വിനോദസഞ്ചാരികളും നമ്മുടെ സമ്പന്നമായ ചരിത്രവും മഹത്തായ സംസ്‌ക്കാരവും ഉദ്‌ഘോഷിക്കുന്ന സാംസ്‌ക്കാരിക പരിപാടികള്‍ വീക്ഷിക്കുമെന്നത് ഏറെ സന്തോഷകരമാണ്” – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Had an excellent meeting with MP CM @ChouhanShivraj. He talked at length about extensive arrangements at @Simhasth. pic.twitter.com/Chr4pGZDS9
— Narendra Modi (@narendramodi) May 4, 2016
Was delighted to know about the usage of technology in @Simhasth. Focus on cleanliness, both on the land & water is appreciable.
— Narendra Modi (@narendramodi) May 4, 2016
Its gladdening that devotees & tourists visiting @Simhasth will witness cultural programmes that celebrate our great culture & rich history
— Narendra Modi (@narendramodi) May 4, 2016