Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്കല്‍ എക്‌സ്പ്രസ് പാളംതെറ്റിയതില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും റെയില്‍വേ മന്ത്രാലയവും യു.പി. ഗവണ്‍മെന്റും സാധ്യമായ രീതിയിലെല്ലാം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘മുസാഫര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളംതെറ്റാനിടയാക്കിയതു വേദനിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സ്.
പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സ്ഥിതിഗതികള്‍ റെയില്‍വേ മന്ത്രാലയം ഗൗരവത്തോടെ വിലയിരുത്തിവരികയാണ്.
തീവണ്ടി പാളംതെറ്റാനിടയായ സാഹചര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യാനും സഹായങ്ങള്‍ നല്‍കാനും റെയില്‍വേ മന്ത്രാലയവും യു.പി. ഗവണ്‍മെന്റും ശ്രമിച്ചുവരികയാണ്’, പ്രധാനമന്ത്രി പറഞ്ഞു.