പിഎം ഇന്ത്യ
രാജ്യത്ത് ഇ-കോമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ടുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാരം കൂടുതല്‍ ഫലപ്രദമാക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് പദ്ധതികളുടെ നടത്തിപ്പ് സമയബന്ധിതമാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനമായ ‘പ്രഗതി’യിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ റിസര്‍വേഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് എന്ത് നടപടികള്‍ കൈക്കൊണ്ടുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആരാഞ്ഞു. ദേശീയ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതടക്കുള്ളത് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദവുമായി പരിഹരിക്കുന്നതിന് വിഷയങ്ങളുടെ സ്വഭാവം സമഗ്രമായി അവലോകനം ചെയ്ത്, അവയ്ക്കുള്ള പരിഹാരം കണ്ടെത്തി അത് നിര്‍വ്വഹിക്കേണ്ട ഉത്തരവാദിതം ചുമതലപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് 10 ദിവസത്തിനകം ഫലപ്രദമായ തുടര്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, ഒഡീഷ, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലെ റോഡ്, റയില്‍, വൈദ്യുതി, ഖനി മേഖലകളിലെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.
രാജ്യത്തുടനീളം സൗരോര്‍ജ്ജ പമ്പകള്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഇതുവരെ മൊത്തം 208 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ജാര്‍ഖണ്ഡ്, തെലുങ്കാന, പഞ്ചാബ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തര്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിദൂരസ്ഥ പ്രദേശങ്ങളിലും നക്‌സല്‍ ബാധിത മേഖലകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ സൗരോര്‍ജ്ജ പമ്പുകള്‍ സഹായിക്കുന്നുണ്ടെന്ന് അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
വെള്ളപ്പൊക്കം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തവെ, ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തിയും, മോക്ക് ഡ്രില്ലുകള്‍ യഥാവിധി നടത്തിയും, ചെളി നീക്കം ചെയ്യല്‍ ഫലപ്രദമായി കൈക്കൊണ്ടും ദുരന്ത നിവാരണ സംവിധാനത്തിന്റെ കാര്യക്ഷമത സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജലസംരക്ഷണത്തിനായുള്ള ശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം ഊന്നി പറഞ്ഞു.
Today’s PRAGATI session was marked by extensive discussions on road, rail, coal projects and water conservation. pic.twitter.com/esNEkvbGnY
— Narendra Modi (@narendramodi) June 29, 2016
The issue of preparedness for dealing with floods came up during PRAGATI session. Urged states to ensure efficacy of relief mechanisms.
— Narendra Modi (@narendramodi) June 29, 2016
Reviewed progress towards installing solar pumps, which will help provide clean drinking water in remote areas. https://t.co/6rdR8ijlVw
— Narendra Modi (@narendramodi) June 29, 2016