പിഎം ഇന്ത്യ
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജിയുടെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൃതജ്ഞത രേഖപ്പെടുത്തി. ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസവും അനുഗ്രഹവുമാണ് രാജ്യസേവനത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തനിക്ക് പ്രചോദനം നൽകുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.
സമൃദ്ധവും നമ്മുടെ നാഗരിക പൈതൃകത്തിൽ അഭിമാനിക്കുന്നതുമായ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും തന്റെ എല്ലാ ശ്രമങ്ങളും തുടരുകയെന്ന് ശ്രീ മോദി കുറിച്ചു. സഹഭാരതീയരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു.
പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു :
“ഹൃദ്യമായ ആശംസകൾക്ക് നന്ദി, ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജി.
ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസവും അനുഗ്രഹവുമാണ് രാജ്യസേവനത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ എനിക്ക് പ്രചോദനം നൽകുന്നത്. സമൃദ്ധവും നമ്മുടെ നാഗരിക പൈതൃകത്തിൽ അഭിമാനിക്കുന്നതുമായ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും എന്റെ എല്ലാ ശ്രമങ്ങളും തുടരുക. സഹഭാരതീയരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കാൻ സാധ്യമായ ഒരു വഴിയും ബാക്കിവെക്കില്ല.
@VPIndia
@CPR_VP”
Thank you for your warm wishes, Vice President Thiru CP Radhakrishnan Ji.
The trust and blessings of the people of India inspire me to work harder in service of the nation. All my efforts will continue to be guided by the aim of building a Viksit Bharat that is prosperous and… https://t.co/8oyaEfTaF5
— Narendra Modi (@narendramodi) June 10, 2026
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയതിന് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കാനഡ പ്രധാനമന്ത്രി ആദരണീയനായ മാർക്ക് കാർണി അഭിനന്ദനങ്ങൾ അറിയിച്ചു. കാനഡയും ഇന്ത്യയും തങ്ങളുടെ പങ്കാളിത്തം പുതുക്കുന്ന വേളയിൽ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ സമൃദ്ധി നൽകുന്നതിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി പ്രസ്താവിച്ചു.
“ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയതിന് പ്രധാനമന്ത്രി @narendramodi-ക്ക് അഭിനന്ദനങ്ങൾ.
കാനഡയും ഇന്ത്യയും നമ്മുടെ പങ്കാളിത്തം പുതുക്കുമ്പോൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ സമൃദ്ധി എത്തിക്കുന്നതിനായി നമ്മുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.”
Congratulations, Prime Minister @narendramodi on becoming India’s longest-serving continuous Prime Minister.
As Canada and India renew our partnership, I look forward to continuing our work to deliver greater prosperity for both our peoples.
— Mark Carney (@MarkJCarney) June 10, 2026
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയതിന് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് സ്പെയിൻ പ്രധാനമന്ത്രി ആദരണീയനായ പെഡ്രോ സാഞ്ചസ് 2026 ജൂൺ 10 ന് അയച്ച കത്തിലൂടെ ആശംസകൾ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യയുടെ ഭരണഘടനാപരമായ ഉന്മേഷത്തിന്റെയും, രാജ്യത്തിന്റെ പുരോഗതിക്കും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യ ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയുടെയും ശ്രദ്ധേയമായ പ്രതിഫലനമാണ് ഈ നേട്ടമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പ്രസ്താവിച്ചു. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ചടുലതയുടെ പ്രതീകമായി 2026-ൽ വൻ വിജയത്തോടെ ആഘോഷിക്കുന്ന ‘സ്പെയിൻ-ഇന്ത്യ കൾച്ചർ, ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദ്വിവത്സരത്തെ’ പ്രധാനമന്ത്രി സാഞ്ചസ് എടുത്തുപറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് 2026 ജൂൺ 10-ന് അയച്ച അഭിനന്ദന സന്ദേശത്തിൽ ജപ്പാൻ പ്രധാനമന്ത്രി ആദരണീയയായ സനെയ് താകൈച്ചി, 2014 മെയ് മാസത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് മുതൽ ജപ്പാൻ-ഇന്ത്യ ബന്ധത്തിന്റെ ശ്രദ്ധേയമായ പുരോഗതിക്കായി ശ്രീ മോദി വിലമതിക്കാനാവാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളതെന്ന് അറിയിച്ചു.
***
NK
Thank you for your warm wishes, Vice President Thiru CP Radhakrishnan Ji.
— Narendra Modi (@narendramodi) June 10, 2026
The trust and blessings of the people of India inspire me to work harder in service of the nation. All my efforts will continue to be guided by the aim of building a Viksit Bharat that is prosperous and… https://t.co/8oyaEfTaF5