Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എന്‍.ഐ.എഫ്.ടി ക്യാമ്പസുകളില്‍ ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം


നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് (നിഫ്റ്റ്) ക്യാമ്പസുകളില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കുന്നതിന്റെ ഭാഗമായുള്ള ഫണ്ട് വിനിയോഗത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടെ അവശേഷിക്കുന്ന തുകയായ 90.13 കോടി രൂപ ഇക്കൊല്ലം മാര്‍ച്ച് 31നു ശേഷം 2 വര്‍ഷം കൂടി, അതായതു മാര്‍ച്ച് 2017 വരെ വിനിയോഗിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഒ.ബി.സി സംവരണം നടപ്പാക്കുന്നതിന് ക്യാമ്പസുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യവികസനത്തിന് ഇതു വഴിയൊരുക്കും.