Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഫ്.സി.ഐ. ജീവനക്കാര്‍ക്ക് പെന്‍ഷനും വിരമിച്ചശേഷമുള്ള ചികില്‍സാപദ്ധതിയും നടപ്പാക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം


പൊതുമേഖലാസംരംഭ വകുപ്പി(ഡി.പി.ഇ.)ന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) ജീവനക്കാര്‍ക്ക് പെന്‍ഷനും വിരമിച്ചശേഷമുള്ള ചികില്‍സാപദ്ധതിയും നടപ്പാക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

നിലവിലുള്ള സാഹചര്യത്തില്‍ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരു വര്‍ഷം 134.4 കോടി രൂപ ആവശ്യമായിവരും.

എഫ്.സി.ഐ. ജീവനക്കാര്‍ക്കുള്ളു പുതിയ പെന്‍ഷന്‍ പദ്ധതിയുടെ സവിശേഷതകള്‍:

1. ആനുകൂല്യത്തിന് അര്‍ഹതപ്പെട്ടവര്‍: 1.12.2008നു ശമ്പളപ്പട്ടികയില്‍ പെട്ടവരോ അതിനുശേഷം നിയമിതരാവയരോ ആയ എല്ലാ കോര്‍പറേഷന്‍ ജീവനക്കാരും (I, II, III, IV വിഭാഗങ്ങളില്‍ പെട്ടവര്‍).

2. യോഗ്യത: പിരിയുംമുമ്പ് കുറഞ്ഞത് 15 വര്‍ഷത്തെ സേവനം. മരണം സംഭവിച്ചവര്‍ക്ക് ഇതു ബാധകമായിരിക്കില്ല.

3. നടപ്പാക്കപ്പെടുന്ന തീയതി: 01.12.2008 (വേതനം പുതുക്കിയുള്ള ആനുകൂല്യത്തിനു പ്രാബല്യമുള്ള തീയതി പ്രകാരം)

4. തൊഴില്‍ദാതാവ് അടയ്‌ക്കേണ്ട തുക: 1.12.2008നു നിലവിലുള്ളതോ അതിനുശേഷം നിയമിതരാകുകയോ ചെയ്ത എല്ലാ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എയുടെയും 10 ശതമാനം

5. ജീവനക്കാരന്‍ നിര്‍ബന്ധമായും നല്‍കിയിരിക്കേണ്ട തുക: അടിസ്ഥാനശമ്പളത്തിന്റെയും ഒരു മാസത്തെ ഡി.എയുടെയും 2 ശതമാനം. ജീവനക്കാരനു സ്വന്തം താല്‍പര്യത്തില്‍ അടയ്ക്കാവുന്ന തുക: അടിസ്ഥാന ശമ്പളത്തിന്റെയും ഒരു മാസത്തെ ഡി.എയുടെയും 25 ശതമാനം വരെ.

6. നേട്ടങ്ങള്‍: വിരമിക്കുമ്പോള്‍ നിശ്ചിത തുക വര്‍ഷാശന പെന്‍ഷന്‍, മരണം സംഭവിച്ചാല്‍ സാമ്പത്തിക സഹായം.

വിരമിച്ച എഫ്.സി.ഐ. ജീവനക്കാര്‍ക്കുള്ള ചികില്‍സാപദ്ധതിയുടെ സവിശേഷതകള്‍

1. ആര്‍ക്കൊക്കെ അപേക്ഷിക്കാം: ജീവനക്കാര്‍ പണം ലഭ്യമാക്കുന്ന വിരമിച്ചവര്‍ക്കായുള്ള ചികില്‍സാപദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള I, II, III, IV വിഭാഗങ്ങളില്‍ പെട്ട എല്ലാ ജീവനക്കാരും വിരമിച്ച ജീവനക്കാരും.

2. യോഗ്യത: പിരിയുംമുമ്പ് കുറഞ്ഞത് 15 വര്‍ഷത്തെ സേവനം. മരണം സംഭവിച്ചവര്‍ക്ക് ഇതു ബാധകമായിരിക്കില്ല.

3. തൊഴില്‍ദാതാവ് അടയ്‌ക്കേണ്ട തുക: 01.04.2016 മുതല്‍ പ്രാബല്യത്തിലുള്ള അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എയുടെയും 3.83 ശതമാനം

4. ജീവനക്കാരന്‍ അടയ്‌ക്കേണ്ട തുക: വിരമിക്കുന്ന സമയത്തോ വിരമിക്കുംമുമ്പ് മരിച്ചെങ്കില്‍ അപ്പഴോ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളവും ഡി.എയും അഥവാ കുറഞ്ഞതു പതിനായിരം രൂപ.

5. ആനുകൂല്യം: വാര്‍ഷിക പരിധിക്കു വിധേയമായി വിരമിച്ച അംഗം, ജീവിതപങ്കാളി, ആശ്രയിച്ചുകഴിയുന്ന ഭിന്നശേഷിയുള്ള കുട്ടി എന്നിവര്‍ക്ക് ഇന്ത്യയിലെ ഏത് ആശുപത്രിയിലും ചികില്‍സ നേടുന്നതിനുള്ള ചെലവുകള്‍.