പിഎം ഇന്ത്യ
ഭുവനേശ്വര്‍ വിമാനത്താവളത്തോട് ചേര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കൈവശമുള്ള 1.6 ഏക്കര്‍ ഭൂമി ഒഡീഷ ഗവണ്മെന്റിന്റെ 1.6 ഏക്കര്‍ ഭൂമിയുമായി പരസ്പരം കൈമാറാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
ഭുവനേശ്വരിലെ ബിജു പട്നായിക്ക് വിമാനത്താവളത്തോടു ചേര്‍ന്ന റോഡ് വീതി കൂട്ടാന്‍ ഒഡിഷ്യ ഗവണ്മെന്റിന് പദ്ധതിയുണ്ട്. വി.ഐ.പികളുടെ വരവുപേക്കുകള് സുഗമമാക്കാനും പൊതുജനങ്ങളുടെ ഉപയോഗത്തിന് ബഫര്‍ സോണ്‍ സൃഷ്ടിക്കുന്നതിനുമാണിത്. ഇതിനായാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 1.6 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. നിര്‍ദ്ദിഷ്ട ഭൂമിയിലുള്ള എ.എ.ഐയുടെ സൗകര്യങ്ങള്‍ സ്വന്തം ചെലവില്‍ പകരം നല്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി നല്‍കാമെന്നും സംസ്ഥാന ഗവണ്മെന്റ് ഉറപ്പുനല്‍കിയിട്ടുണ്ട്.