Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എ.ഐ.ഐ.എം.എസ്സില്‍ ഐ.സി.ടി. അധിഷ്ഠിത ഹരിത ആശുപ്രതി സ്ഥാപിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അനുമതി


ഡെല്‍ഹി എ.ഐ.ഐ.എം.എസില്‍ ഐ.സി.ടി. അധിഷ്ഠിത ഹരിത ആശുപത്രി സ്ഥാപിക്കുന്നതിന് ജപ്പാനിലെ ന്യൂ എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനും ധനകാര്യ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയങ്ങളും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മെഡിക്കല്‍ സയന്‍സസും (എ.ഐ.ഐ.എം.എസ്.) ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഉപകരണങ്ങള്‍ക്കാവശ്യമായ എന്‍ജിനീയറിങ്ങിനും, രൂപകല്‍പനയ്ക്കും നിര്‍മാണത്തിനും നടത്തിപ്പിനുമായി ആവശ്യമായ സര്‍വേകള്‍, അടിസ്ഥാന ആസൂത്രണവും എന്‍ജിനീയറിങ്ങും രൂപകല്‍പനയും, നിര്‍മാണവും കടത്തലും, കമ്മീഷന്‍ ചെയ്യലും പരിചയപ്പെടുത്തലും സാങ്കേതികവിദ്യ ഇന്ത്യയില്‍ വ്യാപിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണു പദ്ധതി.

ഒപ്പിടുന്നതു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ധാരണാപത്രത്തിന് 2020 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടാകും.