Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്ററിൽ വെള്ളി നേടിയ ഗുൽവീർ സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ ഗുൽവീർ സിങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നേരത്തെ വെങ്കല മെഡൽ നേടിയതിന് പിന്നാലെയാണ് ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഗുൽവീർ സിങ് വീണ്ടും രാജ്യത്തിന് അഭിമാനമായി വെള്ളി മെഡൽ സ്വന്തമാക്കിയത്.

ഗുൽവീർ സിങ്ങിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും മുന്നേറ്റവും ഇന്ത്യയിലെ യുവ ദീർഘദൂര ഓട്ടക്കാർക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവച്ച കുറിപ്പിങ്ങനെ:

“ഐച്ചി-നഗോയയിൽ നേരത്തെ വെങ്കലവും ഇപ്പോൾ വെള്ളിയും. ഗുൽവീർ സിങ് ഏഷ്യൻ ഗെയിംസ് പോഡിയത്തിൽ രാജ്യത്തിന് നിരന്തരം അഭിമാനം പകരുകയാണ്!

പുരുഷന്മാരുടെ 10,000 മീറ്റർ ഇനത്തിലെ മികച്ച പ്രകടനത്തിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും മുന്നേറ്റവും ഇന്ത്യയിലെ യുവ ദീർഘദൂര ഓട്ടക്കാർക്ക് പ്രചോദനമാകും: പ്രധാനമന്ത്രി @narendramodi.”

 

***