Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇഷ സിംഗിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 


2026 ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയ  ഇഷാ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മികച്ച സ്കോർ നേടിയ ഇഷ, അസാമാന്യമായ സൂക്ഷ്മതയും മനസാന്നിധ്യവുമാണ് പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിൽ അവർക്കു കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നു ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

“ഏഷ്യൻ ഗെയിംസ് -2026 ൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയ @singhesha10-ന് അഭിനന്ദനങ്ങൾ. മികച്ച സ്കോറോടെ ഇഷ അസാമാന്യ സൂക്ഷ്മതയും മനസാന്നിധ്യവും പ്രകടിപ്പിച്ചു. വരുംനാളുകളിൽ അവർക്കു കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ: പ്രധാനമന്ത്രി @narendramodi”

 

Congratulations to @singhesha10 on winning the Silver Medal in the Women’s 25m Pistol Individual event at the Asian Games 2026. With a great score, Esha showed immense precision and composure. Best wishes to her for many more successes ahead: PM @narendramodi

— PMO India (@PMOIndia) September 28, 2026

 

***