Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസ് വനിതകളുടെ കുറാഷ് 78 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ പിങ്ക്സി ബൽഹാരയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഏഷ്യൻ ഗെയിംസ് വനിതകളുടെ 78 കിലോഗ്രാം കുറാഷ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ പിങ്ക്സി ബൽഹാരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മത്സരത്തിലുടനീളം അവർ മികച്ച വീര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അവർക്ക് സാധിക്കട്ടെ എന്നും ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

“ഏഷ്യൻ ഗെയിംസ് വനിതകളുടെ 78 കിലോഗ്രാം കുറാഷ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ പിങ്ക്സി ബൽഹാരയ്ക്ക് അഭിനന്ദനങ്ങൾ. മത്സരത്തിലുടനീളം അവർ മികച്ച വീര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു. വരുംകാലങ്ങളിൽ പുതിയ ഉയരങ്ങൾ കീഴടക്കാനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അവർക്ക് സാധിക്കട്ടെ: പ്രധാനമന്ത്രി @narendramodi”

 

****