പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസ് 2026-ൽ റികർവ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയ കുംകും അനിൽ മൊഹൊദിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
നിർണ്ണായകമായ ഷൂട്ട്-ഓഫിൽ അവർ പുലർത്തിയ സമചിത്തതയും ശാന്തതയും വേറിട്ടതായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
കുംകും അനിൽ മൊഹൊദിന് തുടർന്നും വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിച്ച ശ്രീ മോദി, അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“എക്കാലവും ഓർമ്മിക്കപ്പെടുന്ന സ്വർണ്ണനേട്ടം!
ഏഷ്യൻ ഗെയിംസ് 2026-ലെ റികർവ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായ കുംകും അനിൽ മൊഹൊദിന് അഭിനന്ദനങ്ങൾ. നിർണ്ണായകമായ ഷൂട്ട്-ഓഫിൽ അവർ പ്രകടിപ്പിച്ച സമചിത്തതയും ശാന്തതയും വേറിട്ടതായിരുന്നു. അവർ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ! ഭാവി ഉദ്യമങ്ങൾക്ക് എൻ്റെ എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi”
A Gold that will always be remembered.
Congratulations to Kumkum Anil Mohod on becoming the first Indian woman to win Recurve Individual Gold at the 2026 Asian Games. Her composure in the decisive shoot-off was particularly outstanding. May she keep aiming higher! Best wishes…
— PMO India (@PMOIndia) October 3, 2026
*****
NK