Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസ് വനിതാ ട്രാപ്പ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ മനീഷ കീർ, നീരു, ആഷിമ അഹ്‌ലാവത്ത് എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസിലെ വനിതാ ട്രാപ്പ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ മനീഷ കീർ, നീരു, ആഷിമ അഹ്‌ലാവത്ത് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കൃത്യതയുടെയും ഏകാഗ്രതയുടെയും കൂട്ടായ്മയുടെയും പ്രശംസനീയമായ മാതൃകയായി അവരുടെ പ്രകടനത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

മുഴുവൻ ടീമിനും തുടർന്നും വിജയങ്ങൾ ആശംസിച്ച ശ്രീ മോദി, അവർ ഇന്ത്യയ്ക്ക് കൂടുതൽ നേട്ടങ്ങൾ നേടിത്തരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിലെ വനിതാ ട്രാപ്പ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ മനീഷ കീർ, നീരു, ആഷിമ അഹ്‌ലാവത്ത് എന്നിവർക്ക് അഭിനന്ദനങ്ങൾ.

ഇത് കൃത്യതയുടെയും ഏകാഗ്രതയുടെയും കൂട്ടായ്മയുടെയും പ്രശംസനീയമായ ഒരു പ്രകടനമായിരുന്നു. മുഴുവൻ ടീമിനും മികച്ച പ്രകടനം തുടരാനും ഇന്ത്യയ്ക്ക് കൂടുതൽ നേട്ടങ്ങൾ നേടിത്തരാനും സാധിക്കട്ടെ: പ്രധാനമന്ത്രി @narendramodi”

***

NK