Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ അഭിജീത് സഖൂജയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ സിംഗിൾസ് SL4 പാരാ ബാഡ്മിന്റൺ ഇനത്തിൽ വെങ്കല മെഡൽ നേടിയ അഭിജീത് സഖൂജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ആദ്യമായി മത്സരിച്ചപ്പോൾതന്നെ മെഡൽപീഠത്തിലെത്താനായത് അഭിനന്ദനാർഹമായ നേട്ടമാണെന്ന് ശ്രീ മോദി പറഞ്ഞു. അഭിജീത്തിന്റെ കഴിവും അർപ്പണബോധവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കായികരംഗത്ത് ശോഭനമായ ഭാവി ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“അഭിജീത് സഖൂജയ്ക്ക് പ്രതീക്ഷാനിർഭരമായ അരങ്ങേറ്റം!
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ സിംഗിൾസ് SL4 പാരാ ബാഡ്മിന്റൺ ഇനത്തിൽ വെങ്കലം നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
ആദ്യ മത്സരത്തിൽത്തന്നെ മെഡൽപീഠത്തിലെത്തിയത് അഭിനന്ദനാർഹമായ നേട്ടമാണ്. അദ്ദേഹത്തിന്റെ കഴിവും അർപ്പണബോധവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്.
കായികരംഗത്ത് ശോഭനമായ ഭാവി ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”

 

****