Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് യാസറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F46 ഇനത്തിൽ ഈ സീസണിലെ മികച്ച ദൂരത്തോടെ വെള്ളി മെഡൽ നേടിയ മുഹമ്മദ് യാസറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

കഴിഞ്ഞ പതിപ്പിൽ നിന്നുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം വർഷങ്ങളായുള്ള സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും തുടർച്ചയായി മെച്ചപ്പെടാനുള്ള നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രശംസനീയമായ ഈ പ്രകടനത്തിന് മുഹമ്മദ് യാസറിനെ അഭിനന്ദിച്ച അദ്ദേഹം, വരാനിരിക്കുന്ന മത്സരങ്ങൾക്കും പ്രവർത്തനങ്ങൾക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F46 ഇനത്തിൽ ഈ സീസണിലെ മികച്ച ദൂരത്തോടെ വെള്ളി മെഡൽ നേടി മുഹമ്മദ് യാസർ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

കഴിഞ്ഞ പതിപ്പിൽ നിന്നുള്ള അദ്ദേഹത്തിന്റെ യാത്ര വർഷങ്ങളായുള്ള സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും തുടർച്ചയായി മെച്ചപ്പെടാനുള്ള നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലനമാണ്.

ഈ പ്രശംസനീയമായ പ്രകടനത്തിന് മുഹമ്മദ് യാസറിന് അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന മത്സരങ്ങൾക്കും പ്രവർത്തനങ്ങൾക്കും ആശംസകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി @narendramodi”