ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ റികർവ് ഡബിൾസ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കി ചരിത്രനേട്ടം കൈവരിച്ച ഭാവന ചൗധരിയെയും പൂജ ജാത്യാനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇരുവരും വെള്ളി മെഡലാണ് നേടിയത്.
ഇരുവരുടെയും നേട്ടം അമ്പെയ്ത്തിൽ ഭാവി ലക്ഷ്യങ്ങളുമായി മുന്നേറുന്ന നിരവധി പേർക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസിൽ ഭാവന ചൗധരിക്കും പൂജ ജാത്യാനും ചരിത്രനേട്ടമായി വെള്ളി മെഡൽ!
ഗെയിംസിൽ വനിതകളുടെ റികർവ് ഡബിൾസ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ ഇരുവർക്കും അഭിനന്ദനങ്ങൾ. അവരുടെ നേട്ടം അമ്പെയ്ത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക് പ്രചോദനമാകും: പ്രധാനമന്ത്രി @narendramodi”
A historic Silver for Bhawna Choudhary and Pooja Jatyan at the Asian Para Games! Congratulations to the duo on winning India’s first-ever medal in Women’s Recurve Doubles at the Games. Their achievement will inspire many aspiring archers: PM @narendramodi
— PMO India (@PMOIndia) October 23, 2026
****