Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ പ്രീതി പാളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതാ വിഭാഗത്തിലെ 200 മീറ്റർ T35 മത്സരത്തിൽ വെള്ളി മെഡൽ നേടിയ പ്രീതി പാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അവർ ദൃഢനിശ്ചയത്തിൻ്റെയും സമർപ്പണമനോഭാവത്തിന്റെയും മഹത്തായ ഉദാഹരണമാണെന്ന് നിരീക്ഷിച്ചുകൊണ്ട്, ശ്രീ മോദി തന്റെ അഭിനന്ദനങ്ങൾ അറിയിക്കുകയും അടുത്ത മത്സരങ്ങളിലും ഈ മുന്നേറ്റം തുടരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ -ൽ കുറിച്ചു :

“ദൃഢനിശ്ചയത്തിൻ്റെയും സമർപ്പണമനോഭാവത്തിന്റെയും മഹത്തായ ഉദാഹരണം. ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതാ വിഭാഗത്തിലെ 200 മീറ്റർ T35 മത്സരത്തിൽ പ്രീതി പാൾ വെള്ളി മെഡൽ നേടിയിരിക്കുന്നു. അവർക്ക് അഭിനന്ദനങ്ങൾ! അടുത്ത മത്സരങ്ങളിലും ഈ മുന്നേറ്റം തുടരാൻ അവർക്ക് സാധിക്കട്ടെ. എന്റെ ആശംസകൾ: പ്രധാനമന്ത്രി @narendramodi”

***

NK