Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ പ്രീതി പാലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ 100 മീറ്റർ T35 ഇനത്തിൽ വെള്ളി മെഡൽ നേടിയ പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

രണ്ട് മത്സരങ്ങളിൽ പങ്കെടുത്ത് രണ്ട് വെള്ളി മെഡലുകൾ നേടിക്കൊണ്ട് അവർ തന്റെ ഈ ഏഷ്യൻ പാരാ ഗെയിംസ് പ്രകടനം അവിസ്മരണീയമായി പൂർത്തിയാക്കിയെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, 100 മീറ്ററിലും 200 മീറ്ററിലുമുള്ള വിജയം, അവരുടെ വൻ മുന്നേറ്റത്തെയും അസാധാരണ വേഗതയെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു. നിരന്തരമായ പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും എന്തൊക്കെ നേടാനാകുമെന്ന് അവർ തെളിയിച്ചുവെന്നും, അവരുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:  

“രണ്ട് മത്സരങ്ങൾ, രണ്ട് വെള്ളി മെഡലുകൾ!

2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ, വനിതകളുടെ 100 മീറ്റർ T35 ഇനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് പ്രീതി പാൽ തന്റെ അവിസ്മരണീയമായ പ്രകടനം പൂർത്തിയാക്കി. 100 മീറ്ററിലും 200 മീറ്ററിലുമുള്ള വിജയം, അവരുടെ വൻ മുന്നേറ്റത്തെയും അസാധാരണമായ വേഗതയെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നു. നിരന്തരമായ പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും എന്തൊക്കെ നേടാനാകുമെന്ന് പ്രീതി തെളിയിച്ചു. അവരുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു: പ്രധാനമന്ത്രി @narendramodi”