Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയ ശൈലേഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഹൈജംപ് T42/T63 ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് സ്വർണ മെഡൽ നേടുകയും പുതിയ ഗെയിംസ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്ത ശൈലേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അദ്ദേഹത്തിന്റെ കഴിവും സ്ഥിരതയാർന്ന പ്രകടനവും അർപ്പണബോധവും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൈലേഷ് കുമാറിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഹൈജംപ് T42/T63 ഇനത്തിൽ ശൈലേഷ് കുമാർ ഉജ്വല പ്രകടനം കാഴ്ചവച്ചു. മികച്ച ഉയരത്തിൽ ചാടി സ്വർണ മെഡൽ നേടുന്നതിനൊപ്പം പുതിയ ഗെയിംസ് റെക്കോർഡും അദ്ദേഹം സ്ഥാപിച്ചു! അദ്ദേഹത്തിന്റെ കഴിവും സ്ഥിരതയാർന്ന പ്രകടനവും അർപ്പണബോധവും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ നേട്ടമാണിത്. അദ്ദേഹത്തെയോർത്ത് ഇന്ത്യ അഭിമാനിക്കുന്നു: പ്രധാനമന്ത്രി @narendramodi”