Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയ ദിലീപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ 400 മീറ്റർ T47 ഇനത്തിൽ മികച്ച സമയത്തോടെ സ്വർണ മെഡൽ നേടിയ ദിലീപിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.

മികച്ച പ്രകടനത്തിലൂടെ സ്വന്തം കിരീടം നിലനിർത്തിയത് ശ്രദ്ധേയമായ ഒരു നേട്ടമാണെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ വേഗതയും ദൃഢനിശ്ചയവും സമർപ്പണവും ഏറെ പ്രശംസനീയമാണെന്നും വ്യക്തമാക്കിയ ശ്രീ മോദി, ഇന്ത്യ അദ്ദേഹത്തെയോർത്ത് അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ 400 മീറ്റർ T47 ഇനത്തിൽ മികച്ച സമയത്തോടെ സ്വർണ മെഡൽ നേടിയ ദിലീപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മെച്ചപ്പെട്ട പ്രകടനത്തിലൂടെ തന്റെ കിരീടം വിജയകരമായി നിലനിർത്തിയത് ശ്രദ്ധേയമായ നേട്ടമാണ്. അദ്ദേഹത്തിന്റെ വേഗതയും ദൃഢനിശ്ചയവും സമർപ്പണവും ഏറെ പ്രശംസനീയമാണ്. ഇന്ത്യ അദ്ദേഹത്തെയോർത്ത് അഭിമാനിക്കുന്നു: പ്രധാനമന്ത്രി @narendramodi”

***

NK