Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ സച്ചിൻ ഖിലാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F46 ഇനത്തിൽ ഈ സീസണിലെ മികച്ച ദൂരത്തോടെ സ്വർണ മെഡൽ നിലനിർത്തിയ സച്ചിൻ ഖിലാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

കിരീടം വിജയകരമായി നിലനിർത്തുന്നതിനൊപ്പം, ആദ്യ മൂന്ന് സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയ നേട്ടത്തിന് നേതൃത്വം നൽകിയത് അസാധാരണമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സച്ചിന്റെ സ്ഥിരതയാർന്ന പ്രകടനവും നിശ്ചയദാർഢ്യവും കായികരംഗത്തെ തുടർച്ചയായ മികവും ഏറെ പ്രചോദനകരമാണെന്നും അദ്ദേഹം പറഞ്ഞു.

കായിക ജീവിതത്തിലെ മറ്റൊരു മഹത്തായ അധ്യായം കൂടി കുറിച്ച ഈ മാതൃകാ ചാമ്പ്യന് പ്രധാനമന്ത്രി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

“മാതൃകാ  ചാമ്പ്യൻ!

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F46 ഇനത്തിൽ സച്ചിൻ ഖിലാരി വീണ്ടും വിജയിയായിരിക്കുകയാണ്. ഈ സീസണിലെ മികച്ച ദൂരത്തോടെ സ്വർണ മെഡൽ നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

ഒരു കിരീടം വിജയകരമായി നിലനിർത്തുന്നതിനൊപ്പം, ആദ്യ മൂന്ന് സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയ നേട്ടത്തിന് നേതൃത്വം നൽകുക എന്നത് അസാധാരണമാണ്. അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനവും നിശ്ചയദാർഢ്യവും കായികരംഗത്തെ തുടർച്ചയായ മികവും ഏറെ പ്രചോദനകരമാണ്.

കായിക ജീവിതത്തിലെ മറ്റൊരു മഹത്തായ അധ്യായം കൂടി കുറിച്ച സച്ചിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ:  പ്രധാനമന്ത്രി നരേന്ദ്ര മോദി @narendramodi”