പിഎം ഇന്ത്യ
യുവര്‍ എക്സലന്‍സി പ്രധാനമന്ത്രി എന്‍ഡാ കെന്നി,
മാധ്യമപ്രവര്‍ത്തകരെ,
അയര്‍ലന്റ് സന്ദര്‍ശിക്കാനായത് ശരിക്കും സന്തോഷകരമാണ്. ഹൃസ്വമെങ്കിലും ഈ സന്ദര്‍ശനം ചരിത്രപരമാണ്. ഒരിന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് അയര്‍ലന്റ് സന്ദപ്ശിക്കാന് 59 വര്‍ഷം വേണ്ടി വന്നു. നിങ്ങളുടെ ഊഷ്മളമായ വരവേല്‍പ്പിനും , ആതിഥ്യത്തിനും ഞാന്‍ നന്ദി പറയുന്നു. ഇന്ത്യയും അയര്‍ലന്റും പൊതുവായി പലതും പങ്കിടുന്നു. നമ്മുടെ കൊളോണിയല്‍ ചരിത്രത്തിനും, ഭരണഘടനകള്‍ക്കും പൊതുവായ ചിലതുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ ഐറിഷ് ഭരണഘടനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്.
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, രാജ്യത്തെ ആദ്യത്തെ ഭാഷാശാസ്ത്ര സര്‍വ്വേ തുടങ്ങിയവ ഐറിഷ വിദഗ്ദര്‍ നല്‍കിയതാണ്. അയയര്ലന്റിന്റെ ആവേശമായ റഗ്ബിയെ മുന്നോട്ട് കൊണ്ട് പോകുന്നത് ഇന്ത്യയിലെ സ്പോര്ഴ്സ് ഉല്പന്ന നിര്‍മ്മാതാക്കളാണ്. രബീന്ദ്രനാഥ് ടാഗോറും, ഡബ്ലു.ബി. യീറ്റ്സും തമ്മിലുള്ള ബന്ധം മുതല്‍ ഇന്ത്യയില്‍ സിസ്സ്റ്റര്‍ നിവേദിതയുടെ ആത്മീയ സംഭാവനകള്‍ വരെ ഇന്ത്യന്‍, ഐറീഷ് നേതാക്കള്‍ തമ്മില്‍ കരുത്തുറ്റ ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് 26000ത്തോളം വരുന്ന ഇന്ത്യക്കാര്‍ ഐറിഷ് സമൂഹത്തിന്റെ ഉര്ജ്ജസ്വലമായ ഭാഗമാണ്. എയര്‍ ഇന്ത്യയുടെ കനിഷ്ക വിമാനം ബോംബ് വച്ച് തകര്‍ത്ത ശേഷം കൊല്ലപ്പെട്ടവരും ഈ മണ്ണിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ആ ദുരന്തത്തിന്റെ 30-ാം വാര്‍ഷികത്തില്‍ ആ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് സ്മാരകം നിര്‍മ്മിച്ചതിന് ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് നന്ദി പറയുന്നു.
അവരുടെ മായാത്ത ഓര്‍മ്മകള്‍ നല്കുന്ന വേദനകള്‍ക്കിടയിലും നമ്മുടെ മൂല്യങ്ങളും, അഭിലാഷങ്ങളും ഇന്ന് നേരിടുന്ന വെല്ലു വിളികളുമൊക്കെയാണ് നമ്മെ ബന്ധിപ്പിക്കുന്നതെന്ന് നാം ഓര്‍ക്കണം. ഇന്ത്യയും അയര്‍ലന്റും തമ്മില്‍ കൂടുതല്‍ അടുത്ത സഹായങ്ങളും പങ്കാളിത്തവും ഉണ്ടാകണം. ഏഷ്യയിലെയും യൂറോപ്പിലെയും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളാണ് ഇന്ത്യയുടെയും അയര്‍ലന്റിന്റെയും. ആഗോള- മേഖലാ അനിശ്ചിതത്വങ്ങള്‍ക്കിടയിലും നമ്മുടെ ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ വളരുന്നതില്‍ നമുക്ക് സന്തുഷ്ടിയുണ്ട്. നമ്മുടെ സാമ്പത്തിക പങ്കാളിത്തം ശക്തമായ സാങ്കേതിക വിദ്യയില്‍ കേന്ദ്രീകരിച്ചുള്ളതാണ്. വിവര സാങ്കേതികവിദ്യ, ജൈവ സാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കള്‍സ്, കൃഷി, ശുദ്ധ ഊര്‍ജ്ജം തുടങ്ങിയവയാണ് ഈ മേഖലകള്‍.
ഇന്ത്യയുടെ വാണിജ്യ താത്പര്യങ്ങളിലും വെല്ലുവിളികളിലും യൂറോപ്പ്യന്‍ യൂണിയനുള്ള വര്‍ദ്ധിച്ച സംഘടനക്ഷമത ഇന്ത്യ-യൂറോപ്പ്യന്‍ യൂണിയന് വ്യാപാര നിക്ഷപങ്ങള് സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉല്പാദനപരമായ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയും അയര്‍ലന്റും പാകമാണ്. വിവരസാങ്കേതിക വിദ്യ സംബന്ധിച്ച നമ്മുടെ സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് അടുത്തു തന്നെ ചേര്‍ന്ന് സഹകരണം സംബന്ധിച്ച രൂപരേഖ തയ്യാറാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ഐ.റ്റി. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോട് അയര്‍ലന്റിന്റെ വിനിമയം കാര്യക്ഷമമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു സാമൂഹ്യ സുരക്ഷിതത്വ കരാറില്‍ ഏര്‍പ്പെടാനുള്ള താത്പര്യവും ഞാന്‍ അറിയിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് ഇതു സഹായകമാകും.
രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ അടുത്തു തന്നെ നേരിട്ടുള്ള വിമാന സര്‍വ്വീസ് തുടങ്ങുമെന്നതില്‍ എനിക്ക് സന്തുഷ്ടിയുണ്ട്. ഇത് നമ്മുടെ വ്യാപാര ബന്ധങ്ങള്‍ പരിപോഷിപ്പിക്കുമെന്ന് മാത്രമല്ല ഇതിനകം പ്രതിവര്‍ഷം 14 ശതമാനം കണ്ട് വളരുന്ന ടൂറിസം മേഖലയ്ക്ക് അതു മികച്ച പിന്തുണയേകും.
സഹകരണത്തിന്റെ മികച്ച ചരിത്രമുള്ള ശാസ്ത്ര-സാങ്കേതികവും, വിദ്യാഭ്യാസവുമാണ് നമുക്ക് കൂടുതല്‍ ചെയ്യാനുള്ള മേഖലകള്‍. കര്‍ണ്ണാടകത്തിലെ അയര്‍ലന്റിന്റെ ശാസ്ത്ര കേന്ദ്രം ഈ സഹകരണത്തിന്റെ ഉദാഹരണങ്ങളിലൊന്നാണ്.
അന്താരാഷ്ട്ര വെല്ലുവിളികള്‍, യൂറോപ്പിലും, ഏഷ്യയിലുമുള്ള ഭീകരവാദം തുടങ്ങി വിപുലമായ വിഷയങ്ങളെ കുറിച്ച് ഞാന്‍ വിശദമായ ചര്‍ച്ച നടത്തി. ഐക്യരാഷ്ട്ര സംഘടടനയും, സുരക്ഷാ സമിതിയും 21-ാം നൂറ്റാണ്ടില്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചാ വിഷയമായി. സുസ്ഥിര വികസന ലക്ഷ്യങ്ങള്് നല്കുന്ന നേതൃത്വത്തിന് ഞാന്‍ അയര്‍ലന്റിന് നന്ദി പറയുന്നു.
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ പരിഷ്കാരങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് ഞാന്‍ അയര്‍ലന്റിന്റെ സഹകരണം തേടുകയുണ്ടായി. പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ 70-ാം വാര്‍ഷികത്തില്‍ അതുപോലെ സുരക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള പിന്തുണയും തേടി. ഇന്ത്യയും അയര്‍ലന്റും സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളാണ്. ആണവ നിര്‍വ്യാപനത്തില്‍ നാം ഇരുവരും മുന്‍പന്തിയിലാണ്. ഈ വിഷയത്തില്‍ അയര്‍ലന്റിന്റെ ശക്തവും തത്വാധിഷ്ഠിതവുമായ നിലപാടിനെ ഞങ്ങള്‍ മാനിക്കുന്നു. സ്വാതന്ത്ര്യലബ്ധി മുതല്‍ തന്നെ സാര്‍വ്വദേശീയ ആണവ നിര്‍വ്യാപനത്തിന് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ച് പോന്നവരില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ആണവ നിര്‍വ്യാപനത്തില്‍ നമ്മുടെ പ്രവര്‍ത്തനവും വിശ്വാസതയും മറ്റാരെക്കാളും പിന്നിലല്ല. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വത്തിന് ഞാന്‍ അയര്‍ലന്റിന്റെ സഹായം തേടിയിട്ടുണ്ട്. അന്താരാഷ്ട്ര ആണവ നിര്‍വ്യാപന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ അംഗത്വം സഹായകമാകും.
വിപുലമായ കരുത്തുള്ള നമ്മുടെ ബന്ധം സാര്‍ത്ഥകമാക്കാന്‍ ഇന്ത്യയും അയര്‍ലന്റും കൂടുതല്‍ നിക്ഷേപം നടത്തണം. ഏഷ്യയില്‍ അയര്‍ലന്റ് ആദ്യമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് ഇന്ത്യയുമായിട്ടാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏഷ്യയിലെ നിങ്ങളുടെ നങ്കൂരമാകാം. അതുപോലെ ഇന്ത്യയ്ക്ക് യൂറോപ്പിലും അറ്റാലാന്റിക്കിന് കുറുകെയുമുള്ള സുപ്രധാന വാതിലായാണ് ഇന്ത്യ അയര്‍ലന്റിനെ കാണുന്നത്. നിങ്ങളുടെ ആതിഥേയത്ത്വത്തിന് വീണ്ടും നന്ദി. താങ്കള്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ട് ഇപ്പോള്‍ പതിറ്റാണ്ടുകളായി. അങ്ങയെ ഇന്ത്യയില്‍ കാണാന്‍ ഞാന്‍ ഉറ്റ് നോക്കുന്നു.
Thank you for your very warm reception and gracious hospitality: PM @narendramodi thanks Mr. @EndaKennyTD https://t.co/ZMB9gwRRFG
— PMO India (@PMOIndia) September 23, 2015
India and Ireland share much in common. Directive Principles of State Policy in Indian Constitution are inspired by Irish Constitution: PM
— PMO India (@PMOIndia) September 23, 2015
We are pleased that our bilateral trade & investment ties are growing, despite global and regional uncertainties: PM https://t.co/ZMB9gwRRFG
— PMO India (@PMOIndia) September 23, 2015
India and Ireland are ideally placed to form productive partnerships to take advantage of the opportunities in the digital age: PM
— PMO India (@PMOIndia) September 23, 2015
Exchanged views on broad range of global challenges including terror, radicalisation, and the situation in Europe and Asia: PM @narendramodi
— PMO India (@PMOIndia) September 23, 2015
I have now sought Ireland’s support for India’s membership of the NSG and other international export control regimes: PM @narendramodi
— PMO India (@PMOIndia) September 23, 2015
India can be Ireland's anchor in Asia & Ireland can be India's vital gateway to Europe & bridge across the Atlantic. http://t.co/Dkjc9Kt5Nb
— Narendra Modi (@narendramodi) September 23, 2015