Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.എസ്.ആര്‍.ഒയും യു.എസ്.ജി.എസും സഹകരിക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം


അമേരിക്കയുടെ ലാന്‍ഡ് റിമോട്ട് സെന്‍സിങ് ഉപഗ്രഹവിവരങ്ങള്‍ കൈമാറുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമായി സഹകരിക്കുന്നതിനായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര(ഐ.എസ്.ആര്‍.ഒ.)വും അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ(യു.എസ്.ജി.എസ്.)യും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ മുമ്പാകെ വിശദീകരിക്കപ്പെട്ടു. 2016 ജൂലൈ ഒന്‍പതിനു ബംഗളുരുവില്‍വെച്ചാണ് ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.

കരാര്‍ വഴി ഐ.എസ്.ആര്‍.ഒയ്ക്ക് യു.എസ്.ജിയുടെ ലാന്‍ഡ്‌സാറ്റ് ഏഴും എട്ടും ഇന്ത്യയില്‍ ലഭിക്കുകയും യു.എസ്.ജിഎസിന് ഐ.എസ്.ആര്‍.ഒയുടെ റിസോര്‍സ്‌സാറ്റ് – 2ന്റെ അമേരിക്കന്‍ മേഖലാ ഡാറ്റ ലഭിക്കുകയും ചെയ്യും.