Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒ. പി മെഹ്‌റയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


എയര്‍ ചീഫ് മാര്‍ഷലായിരുന്ന ഒ. പി മെഹ്‌റയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

”ധീരനും സമുന്നതനായ ദേശസ്‌നേഹിയുമായിരുന്ന ഒ.പി മെഹ്‌റയുടെ മരണം എന്നെ ഏറെ ദുഃഖിപ്പിക്കുന്നു. ഇന്ത്യക്ക് നല്‍കിയ സംഭാവനകളുടെ പേരില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടും.

എയര്‍ഫോഴ്‌സിലും കായിക ഭരണരംഗത്തും ഗവര്‍ണര്‍ എന്ന നിലയിലും നിരവധി വര്‍ഷം അദ്ദേഹം രാഷ്ട്രത്തെ സേവിച്ചു.

എന്റെ ചിന്തകള്‍ ഒ. പി മെഹ്‌റയുടെ കുടുംബത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ”-പ്രധാനമന്ത്രി പറഞ്ഞു.