പിഎം ഇന്ത്യ
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആൽബനീസ്,
ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളേ,
മാധ്യമ സുഹൃത്തുക്കളേ,
നമസ്കാരം!
മെൽബണിൽ എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മള സ്വീകരണത്തിനും ഹൃദ്യമായ ആതിഥ്യമര്യാദയ്ക്കും എന്റെ സുഹൃത്ത് പ്രധാനമന്ത്രി
ആൽബനീസിനോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ വ്യക്തിപരമായ ശ്രമങ്ങളും പ്രതിബദ്ധതയും ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയും നമ്മുടെ പങ്കാളിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിലയേറിയ സംഭാവനകളെ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയും ഓസ്‌ട്രേലിയയും
രണ്ട് ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളും
രണ്ട് ബഹുസാംസ്കാരിക സമൂഹങ്ങളും
രണ്ട് സുപ്രധാന സമുദ്ര ശക്തികളുമാണ്.
ഈ പൊതുസവിശേഷതകളും ലോകത്തെക്കുറിച്ചുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടും ആഴത്തിലുള്ള പരസ്പര വിശ്വാസത്തോടെ തുടർന്നും മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കഴിഞ്ഞ ഏതാനും വർഷങ്ങളായി അഭൂതപൂർവ്വമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് നടന്ന മൂന്നാമത് വാർഷിക ഉച്ചകോടി നമ്മുടെ സഹകരണത്തിന് നിരവധി പുതിയ മാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.
2022-ൽ ഒപ്പുവെച്ച സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA) നമ്മുടെ വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും വ്യാപ്തി നിരന്തരം വർധിപ്പിച്ചു. ഇരു രാജ്യങ്ങൾക്കും സന്തുലിതവും അഭിലഷണീയവും ഒരുപോലെ ഗുണകരവുമായ സമഗ്ര സാമ്പത്തിക സഹകരണ കരാറിനായി (CECA) അടിയന്തരമായി പ്രവർത്തിക്കാൻ നാം ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ഉഭയകക്ഷി നിക്ഷേപ കരാറിലും നമ്മൾ അതിവേഗം മുന്നോട്ട് കുതിക്കും.
ശുദ്ധോർജ്ജത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ ശ്രമങ്ങൾക്ക് നമ്മുടെ പുനരുപയോഗ ഊർജ്ജ പങ്കാളിത്തം കൃത്യമായ രൂപം നൽകുന്നു. ഈ പങ്കാളിത്തത്തിന് കീഴിൽ നിക്ഷേപം, സാങ്കേതികവിദ്യാ കൈമാറ്റം, വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയ്ക്ക് നമ്മൾ പ്രത്യേക ഊന്നൽ നൽകുന്നു.
പിഎം സൂര്യ ഘർ യോജനയെ പിന്തുണയ്ക്കുന്നതിനായി നമ്മൾ സംയുക്തമായി ഗുജറാത്തിൽ റൂഫ്‌ടോപ്പ് സോളാർ ട്രെയിനിംഗ് അക്കാദമി സ്ഥാപിച്ചിട്ടുണ്ട്. ഈ അക്കാദമി നിരവധി വനിതകളുടെയും യുവാക്കളുടെയും ശേഷിവികസനത്തിന് സംഭാവന നൽകും.
ആണവോർജ്ജ മേഖലയിൽ ഇന്ന് നമ്മൾ ഒരു സുപ്രധാന കരാറിലെത്തിയിരിക്കുന്നു. ഇത് ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം വിതരണം ചെയ്യുന്നതിനുള്ള വഴിതുറക്കുകയും നമ്മുടെ ശുദ്ധോർജ്ജ ലക്ഷ്യങ്ങൾക്ക് പുതിയ കരുത്ത് പകരുകയും ചെയ്യും.
നിർണ്ണായക ധാതുക്കളിലെ നമ്മുടെ സഹകരണം നമ്മുടെ തന്ത്രപരമായ സുരക്ഷയ്ക്കും ശുദ്ധോർജ്ജത്തിലേക്കുള്ള പരിവർത്തനത്തിനും അത്യന്താപേക്ഷിതമാണ്. ഈ കാഴ്ചപ്പാടോടെ ഇന്ന് നമ്മൾ സൈബർ, നിർണ്ണായക സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലകൾ എന്നിവയ്ക്കായുള്ള ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തത്തിന് (AI-PACCTS) തുടക്കം കുറിച്ചു. ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിലും നമ്മൾ ഒന്നിച്ച് പ്രവർത്തിക്കും.
സുഹൃത്തുക്കളേ,
ഇൻഡോ-പസഫിക് എന്നത് വെറും രണ്ട് സമുദ്രങ്ങളുടെ സംഗമം മാത്രമല്ല. ഇത് ഇന്ത്യയും ഓസ്‌ട്രേലിയയും പോലെയുള്ള ഒരേ ചിന്താഗതിക്കാരായ ജനാധിപത്യ രാജ്യങ്ങളുടെ പങ്കുവെക്കപ്പെട്ട ആഗ്രഹങ്ങളുടെ പ്രതീകം കൂടിയാണ്.
പ്രതിരോധ, സുരക്ഷാ മേഖലകളിലെ നമ്മുടെ സഹകരണം വർധിപ്പിക്കുന്നതിനായി ഇന്ന് നമ്മൾ ഒരു സുപ്രധാന സംയുക്ത പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ ഡിഫൻസ് ഇന്നൊവേഷൻ കോറിഡോറിലൂടെ പ്രതിരോധ സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി നമ്മൾ പ്രവർത്തിക്കും.
നമ്മുടെ മാരിടൈം സെക്യൂരിറ്റി കൊളാബൊറേഷൻ റോഡ്‌മാപ്പ് ഇൻഡോ-പസഫിക് മേഖലയിലെ നമ്മുടെ പങ്കുവെക്കപ്പെട്ട ശ്രമങ്ങൾക്ക് പുതിയ കരുത്ത് പകരും. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, പരിപാലനം തുടങ്ങിയ മേഖലകളിലും നമ്മൾ ഒന്നിച്ച് മുന്നോട്ട് പോകും.
സുഹൃത്തുക്കളേ,
ഇന്ന് നമ്മൾ നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി.
ഭീകരവാദം എന്നത് ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രം നേരിടേണ്ടിവരുന്ന വെല്ലുവിളിയല്ലെന്നും മറിച്ച് അത് മനുഷ്യരാശിക്ക് ആകമാനമുള്ള ഗുരുതരമായ ഭീഷണിയാണെന്നും ഇന്ത്യയും ഓസ്‌ട്രേലിയയും വിശ്വസിക്കുന്നു. അതിനാൽ, ഭീകരവാദത്തിനെതിരെയുള്ള നമ്മുടെ പോരാട്ടം പങ്കുവെക്കപ്പെട്ടതാണ്. നമ്മുടെ ദൃഢനിശ്ചയം മാറ്റമില്ലാത്തതാണ്, നമ്മുടെ സഹകരണം കൂടുതൽ ശക്തമായി തുടരുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരം കാണുന്നത് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സാധ്യമാകൂവെന്നും നാം വിശ്വസിക്കുന്നു. ഇൻഡോ-പസഫിക് മേഖലയിലുടനീളം സമാധാനം, സുസ്ഥിരത, നാവിക സ്വാതന്ത്ര്യം, നിയമാനുസൃതമായ വ്യവസ്ഥിതി എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കും.
സുഹൃത്തുക്കളേ,
നമ്മുടെ ബന്ധത്തിന്റെ ഏറ്റവും സവിശേഷമായ കരുത്ത് നമ്മുടെ ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ്. ഇന്ത്യൻ വംശജർ ഓസ്‌ട്രേലിയയുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിന് നല്ല രീതിയിലുള്ള സംഭാവനകൾ നൽകിവരുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾ എപ്പോഴും തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രധാന ഇടമാണ് ഓസ്‌ട്രേലിയ. ഇന്ത്യയിൽ ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ ക്യാമ്പസുകൾ ആരംഭിച്ചത് നമ്മുടെ വിജ്ഞാന പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളിലെയും വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, വിനോദസഞ്ചാരികൾ എന്നിവർ തമ്മിലുള്ള കൈമാറ്റങ്ങൾ വർധിപ്പിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾ നമ്മൾ തുടരും.
സുഹൃത്തുക്കളേ,
ഇന്ന് നമ്മൾ ലോകത്തിന്റെ കായിക തലസ്ഥാനമായ മെൽബണിലായിരിക്കുമ്പോൾ കായികരംഗത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത് ടോസ് ഇട്ടതിന് ശേഷം ഒരു ക്രിക്കറ്റ് മത്സരം ആരംഭിക്കാത്തതിന് തുല്യമായിരിക്കും!
ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന്റെ സവിശേഷമായ ഒരു നയതന്ത്ര ഭാഷയാണ് ക്രിക്കറ്റ്. അതുകൊണ്ടാണ് നമ്മുടെ കൂടിക്കാഴ്ചകളും ക്രിക്കറ്റ് മത്സരങ്ങളെപ്പോലെ അനുഭവപ്പെടുന്നത്:
അജണ്ട – ഒരു ഏകദിന മത്സരം പോലെ കൃത്യമായി നിശ്ചയിച്ചതാണ്,
തീരുമാനങ്ങൾ – ഒരു ട്വന്റി-20 പോലെ വേഗത്തിലാണ്,
നമ്മുടെ പങ്കാളിത്തം – ഒരു ടെസ്റ്റ് മത്സരം പോലെ ദീർഘകാലത്തേക്കുള്ളതും ആഴമേറിയതുമാണ്.
വരുംവർഷങ്ങളിൽ ഇരു രാജ്യങ്ങളും ഒളിമ്പിക്‌സ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ പ്രധാന കായിക മേളകൾക്ക് ആതിഥേയത്വം വഹിക്കും. ഇത് നമ്മുടെ കായിക സഹകരണം വർധിപ്പിക്കുക മാത്രമല്ല, കായിക അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിരവധി നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഇന്നത്തെ നമ്മുടെ ചർച്ചകളിൽ നിന്നുള്ള സന്ദേശം വ്യക്തമാണ്. ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം എന്നത് വർത്തമാനകാലത്തെ പങ്കാളിത്തം മാത്രമല്ല, മറിച്ച് ഭാവിക്ക് വേണ്ടിയുള്ള പങ്കാളിത്തം കൂടിയാണ്. നമ്മുടെ പങ്കുവെക്കപ്പെട്ട കാഴ്ചപ്പാടിന്റെ അടിത്തറയിൽ നമ്മൾ ഒന്നിച്ച് മുന്നോട്ട് പോകും.
പ്രധാനമന്ത്രി ആൽബനീസ്,
താങ്കളുടെ സൗഹൃദത്തിനും പ്രതിബദ്ധതയ്ക്കും ഇന്ന് നമ്മൾ നടത്തിയ അർത്ഥവത്തായ ചർച്ചകൾക്കും ഞാൻ ഒരിക്കൽ കൂടി എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.
140 കോടി ഇന്ത്യക്കാരോടൊപ്പം എത്രയും പെട്ടെന്ന് താങ്കളെ വീണ്ടും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
വളരെയധികം നന്ദി.
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
***
SK
Addressing the joint press meet with PM Albanese.@AlboMP https://t.co/CZ96A4au2x
— Narendra Modi (@narendramodi) July 9, 2026
भारत और ऑस्ट्रेलिया दो vibrant democracies हैं, दो multi-cultural societies हैं और दो महत्वपूर्ण ocean powers हैं।
— PMO India (@PMOIndia) July 9, 2026
हमारी ये समानताएं, और हमारा common world view, हमें गहरे आपसी विश्वास के साथ निरंतर आगे बढ़ने की प्रेरणा देते हैं: PM @narendramodi
2022 में किए गए Economic Cooperation and Trade Agreement से हमारे व्यापार और निवेश का दायरा लगातार बढ़ा है।
— PMO India (@PMOIndia) July 9, 2026
अब हमने Comprehensive Economic Cooperation Agreement यानी CECA पर तेजी से काम करने का निर्णय लिया है,
जो दोनों देशों के लिए balanced, ambitious और win-win होगा: PM…
Nuclear energy के क्षेत्र में आज हमने एक महत्वपूर्ण समझौता किया है।
— PMO India (@PMOIndia) July 9, 2026
इससे ऑस्ट्रेलिया से भारत को Uranium supply का मार्ग खुलेगा और हमारे clean energy के उद्देश्यों को नई ताकत मिलेगी: PM @narendramodi
हमारा यह भी मानना है कि विश्व के अनेक भागों में चल रहे तनावों और युद्धों का समाधान dialogue और diplomacy से ही संभव है।
— PMO India (@PMOIndia) July 9, 2026
पूरे Indo-Pacific क्षेत्र में हम मिलकर peace, stability, freedom of navigation और rules-based order को और मजबूत करेंगे: PM @narendramodi
भारत और ऑस्ट्रेलिया मानते हैं कि आतंकवाद केवल किसी एक देश के लिए नहीं, बल्कि पूरी मानवता के लिए गंभीर चुनौती है।
— PMO India (@PMOIndia) July 9, 2026
इसलिए आतंकवाद के खिलाफ हमारी लड़ाई भी साझा है, हमारा संकल्प भी अटूट है और हमारा सहयोग भी लगातार मजबूत हो रहा है: PM @narendramodi