പിഎം ഇന്ത്യ
കനഡ പ്രധാനമന്ത്രി ശ്രീ. ജസ്റ്റിന്‍ ത്രുദീയോ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഫോണ്‍ ചെയ്തു.
പരസ്പര താല്‍പര്യമുള്ള വിഷയങ്ങള്‍, വിശേഷിച്ച് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ഇരു നേതാക്കളും പങ്കുവെച്ചു. പാരീസ് കരാര്‍ നടപ്പാക്കിയെടുക്കുന്നതില്‍ ഇന്ത്യക്കുള്ള പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു വ്യക്തമാക്കി.
കനേഡിയന്‍ കോണ്‍ഫെഡറേഷന്‍ ഈ വര്‍ഷം 150-മത് വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കനഡയുമായുള്ള ഉഭയകക്ഷി കരാറില്‍പ്പെട്ട വവിധ മേഖലകളിലായി പതുക്കെപ്പതുക്കെ ഉണ്ടാകുന്ന സ്ഥായിയായ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു.
പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനായി ആശയവിനിമയവും സഹകരണവും തുടരാന്‍ ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു.
PM’s telephonic conversation with Prime Minister @JustinTrudeau of Canada. https://t.co/lgGyGwDrIf
— PMO India (@PMOIndia) June 19, 2017
via NMApp