പിഎം ഇന്ത്യ
കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കുന്നതിനും പരസ്പരം സഹായിക്കുന്നതിനും ഇന്ത്യയും താജികിസ്ഥാനും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിനും അതിന് നിയമസാധുത നല്‍കുന്നതിനും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
കസ്റ്റംസ് നിയമലംഘനങ്ങള്‍ തടയുന്നതിനും അത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് കരാര്‍ സഹായിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍വ്യാപാരം പ്രോത്സാഹിപ്പിക്കാനും ചരക്കുകള്‍ കാര്യക്ഷമമായി കത്തിവിടാനും കരാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.