Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കായിക മേഖലയില്‍ സഹകരണത്തിന് കസാഖ്സ്ഥാനും, തുര്‍ക്ക്‌മെനിസ്ഥാനുമായി ധാരണാ പത്രം


കായിക രംഗത്തെ സഹകരണത്തിന് കസാഖ്സ്ഥാനും, തുര്‍ക്ക്‌മെനിസ്ഥാനുമായി ഒപ്പിട്ട ധാരണാ പത്രത്തിന് കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. ഇക്കൊല്ലം ജൂലൈയിലാണ് ധാരണാപത്രം ഒപ്പ് വച്ചത്.

സ്‌പോര്‍ട്‌സ് സയന്‍സ,് സ്‌പോര്‍ട്‌സ് മെഡിസിന്‍്, കോച്ചിംഗ് സങ്കേതങ്ങള്‍ എന്നിവ സംബന്ധിച്ച പരിജ്ഞാനവും, പരിചയവും വിപുലമാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ ധാരണാ പത്രം. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളിലെ പ്രകടനം മെച്ചപ്പെടുത്താനും ഇതു സഹായിക്കും.

******