Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കുടിയേറ്റത്തിനും സഞ്ചാരത്തിനും ഇന്ത്യയും ഫ്രാന്‍സും പങ്കാളിത്തക്കരാര്‍ ഒപ്പിടുന്നതിനു മന്ത്രിസഭയുടെ അംഗീകാരം


കുടിയേറ്റത്തിനും സഞ്ചാരത്തിനും ഇന്ത്യയും ഫ്രാന്‍സും പങ്കാളിത്തക്കരാര്‍ ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഫ്രഞ്ച് പ്രസിഡന്റിന്റെ വരാനിരിക്കുന്ന ഇന്ത്യാ സന്ദര്‍ശന വേളയില്‍ കരാര്‍ ഒപ്പുവെക്കപ്പെടുമെന്നാണു കരുതുന്നത്.
ജനങ്ങള്‍ തമ്മിലുള്ള ബന്ധം, വിദ്യാര്‍ഥികളൂടെയും വിദ്യഭ്യാസ വിചക്ഷണന്‍മാരുടെയും ഗവേഷകരുടെയും തൊഴില്‍വൈദഗ്ധ്യമുള്ളവരുടെയും യാത്രകള്‍ പ്രോല്‍സാഹിപ്പിക്കല്‍, ഇരു രാജ്യങ്ങളിലേക്കുമുള്ള അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും നേരിടുന്നതിനായി സഹകരിക്കല്‍ എന്നീ കാര്യങ്ങളില്‍ ഒരു പ്രധാന നാഴികക്കല്ലായിത്തീരും കരാര്‍. ഫ്രാന്‍സുമായി വിവിധ മേഖലകളില്‍ ഇന്ത്യക്കുള്ള ബന്ധം വര്‍ധിച്ചുവരുന്നതിനു തെളിവാണു കരാര്‍. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വിശ്വസവും ആത്മവിശ്വാസവും വര്‍ധിച്ചുവരുന്നതിന്റെ സൂചനയുമാണിത്.
തുടക്കത്തില്‍ ഏഴു വര്‍ഷത്തേക്കു പ്രാബല്യമുണ്ടായിരിക്കുന്ന കരാര്‍, സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ നിരീക്ഷിണത്തിനു വിധേയമായി സ്വയം പുതുക്കപ്പെടുന്നതിനുള്ള വ്യവസ്ഥകളോടു കൂടിയതാണ്.