Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് രാഷ്ട്രത്തിന് സമര്‍പ്പിച്ച വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് രാഷ്ട്രത്തിന് സമര്‍പ്പിച്ച വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് രാഷ്ട്രത്തിന് സമര്‍പ്പിച്ച വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം


ഹിസ് എക്‌സലെന്‍സി പ്രസിഡന്റ് വ്‌ളാദിമീര്‍ പുട്ടിന്‍,

ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതാ ജി,

മന്ത്രി സുഷ്മാ സ്വരാജ് ജി,

മന്ത്രി പൊന്‍ രാധാകൃഷ്ണന്‍,

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,

നമസ്‌ക്കാര്‍,

വണക്കം,

ഇത് തീര്‍ച്ചയായും ഒരു പ്രത്യേക ദിനമാണ്.

ഇന്ന് കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് സമര്‍പ്പിക്കാനുള്ള ബഹുമതി എനിക്കും പ്രസിഡന്റ് പുട്ടിനും ലഭിച്ചു.

ഈ ചടങ്ങിലെ തന്റെ സാന്നിദ്ധ്യത്തിന് പ്രസിഡന്റ് പുട്ടിനോട് എനിക്ക് പ്രത്യേകിച്ച് നന്ദിയുണ്ട്.

ഒപ്പം ഈ വേളയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജിയും സന്നിഹിതയാ ണെന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു.

സുഹൃത്തുക്കളെ,

കൂടുകുളം ഒന്നാം യൂണിറ്റ് സമര്‍പ്പിച്ചതിലൂടെ ഇന്ത്യ – റഷ്യ ബന്ധങ്ങളില്‍ മറ്റൊരു ചരിത്രപരമായ ചുവടുവയ്പ്പാണ് നാം നടത്തിയിരിക്കുന്നത്.

അതിന്റെ വിജയകരമായ പൂര്‍ത്തീകരണം വിശേഷാധികാരത്തോട് കൂടിയ നമ്മുടെ തന്ത്രപരമായ സഹകരണത്തിന്റെ കരുത്തിന്റെ മറ്റൊരു ഉത്തമ ഉദാഹരണം മാത്രമല്ല.
അത് നമ്മുടെ ശാശ്വതമായ സൗഹൃദത്തിന്റെ ആഘോഷം കൂടിയാണ്.

അത് ഈ രംഗത്തെ നമ്മുടെ സഹകരണത്തിന്റെ ഒരു തുടക്കം മാത്രമാണ്.

ആയിരം മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ഒന്ന് രാജ്യത്ത് ഏറ്റവും വലിയ ഒറ്റ വൈദ്യുതി ഉല്‍പ്പാദന നിലമാണെന്നത് ഒരു പക്ഷേ പരക്കേ അറിവുള്ളതായിരിക്കില്ല.
വരും വര്‍ഷങ്ങളില്‍ ആണവോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ ഉല്‍ക്കര്‍ഷേച്ഛ നിറഞ്ഞ ഒരു അജണ്ട പിന്‍തുടരാന്‍ ഞങ്ങള്‍ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്.
കൂടംകുളത്ത് മാത്രം 1000 മെഗാവാട്ട് വീതം ശേഷിയുള്ള 5 നിലയങ്ങള്‍ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്.

നമ്മുടെ സഹകരണ യാത്രയില്‍ വന്‍ ആണവോര്‍ജ്ജ നിലയത്തിന്റെ ഒരു പരമ്പര തന്നെ പണിയാന്‍ ആലോചനയുണ്ട്.

സുഹൃത്തുക്കളെ,

ഇന്നത്തെ ചടങ്ങ് ഇന്ത്യയിലെയും റഷ്യയിലെയും എഞ്ചിനീയര്‍മാര്‍, ശാസ്ത്രഞര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സന്തോഷകരമായ വേളയാണ്.

അവരുടെ അര്‍പ്പണ മനോഭാവത്തെയും കഠിനാദ്ധ്വാനത്തെയും നമിക്കുന്നതൊടൊപ്പം അവരുടെ തൊഴിലിന്റെ ഫലത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

മനുഷ്യ വികസനത്തിന്റെ കഥ പരക്കേയുള്ള സാങ്കേതിക മുന്നേറ്റത്തിന്റയും വളരുന്ന സാമ്പത്തിക അഭിവൃദ്ധിയുടേതുമാണ്.

പക്ഷേ നമുക്ക് എല്ലാം അറിയാവുന്നതുപോലെ നമ്മുടെ പരിസ്ഥിതിയില്‍ മാറാപ്പ് കയറ്റിക്കൊണ്ടാണത്.

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റ നേട്ടങ്ങള്‍ ഭൂമാതാവിനോട് ആദരവുള്ളതായിരിക്കണം എന്ന ഒരു ദര്‍ശനം എനിക്കുണ്ട്.

ഒപ്പം നമ്മുടെ വ്യാവസായിക വളര്‍ച്ച നയിക്കപ്പെടേണ്ടത് ശുദ്ധ ഊര്‍ജ്ജത്താലുമാകണം.

രാജ്യത്ത് ശുദ്ധ ഊര്‍ജ്ജ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളില്‍ സുപ്രധാന കൂട്ടിച്ചേര്‍ക്കലാണ് കൂടംകുളം ഒന്ന്
ഹരിത വളര്‍ച്ചയ്ക്കുള്ള പങ്കാളിത്തത്തിന്റെ പാത നിര്‍മ്മിക്കുന്നതില്‍ നമ്മുടെ യോജിച്ച പ്രതിബദ്ധതയെയും അത് സൂചിപ്പിക്കുന്നു.

എക്‌സലന്‍സി പ്രസിഡന്റ് പുട്ടിന്‍
ആണവോര്‍ജ്ജ ഉല്‍പ്പാദനത്തിലെ നമ്മുടെ സംയുക്ത ശ്രമങ്ങളുടെ വിജയം നമ്മുടെ സഹകരണത്തിന്റെ അഭിമാനാര്‍ഹമായ ഒരു നേട്ടമാണ്‌
നമ്മുടെ ബന്ധങ്ങള്‍ ദൃഢവും സ്ഥിരവുമായി നിലനിര്‍ത്താനുള്ള നമ്മുടെ പൊതുവായ നിശ്ചയ ദാഢ്യത്തെയും അത് തെളിയിക്കുന്നു.

എല്ലാറ്റിനും ഉപരി നമ്മുടെ ബന്ധത്തിന്റെ സത്തയും സ്വഭാവവും പരിണിമിപ്പിക്കുന്നതില്‍ അങ്ങയുടെ വ്യക്തിപരമായ പ്രതിബദ്ധത, നിരന്തരമായ പിന്‍തുണ, കരുത്തുറ്റ നേതൃത്വം എന്നിവയാണ് പ്രകടമാകുന്നത്.
മിസ്റ്റര്‍ പ്രസിഡന്റ്, ഇതിന് അങ്ങയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

അങ്ങയുടെ മഹത്തായ രാജ്യത്തെ ജനങ്ങളോടൊത്ത് ഇന്ത്യയിലെ ജനങ്ങള്‍ സ്വാഭാവികമായും സുഗമമായും സഹകരിക്കുന്നു
വ്യക്തിപരമായി നമ്മുടെ സൗഹൃദത്തെ നാം എക്കാലവും ആഴത്തില്‍ വിലമതിക്കുന്നു.

അതിനാല്‍ കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് നാം ഒരുമിച്ച് സമര്‍പ്പിക്കുന്നത് നമ്മുടെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും കരുത്തിനും ചൈതന്യത്തിനും ചേര്‍ന്നത് തന്നെയാണ്.
ഇന്തോ- റഷ്യന്‍ സൗഹൃദം നീണാള്‍ വാഴട്ടെ !

ഈ സമര്‍പ്പണത്തില്‍ എന്നോടൊപ്പം ചേര്‍ന്നതിന് പ്രസിഡന്റ് പുട്ടിന്‍ ഞാന്‍ അങ്ങയെ ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.

അതോടൊപ്പം ഞങ്ങളോടൊപ്പം സന്നിഹിതയായതിന് ജയലളിതാ ജിയെയും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.

നന്ദി

വളരെ നന്ദി