പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ ഗിരിരാജ് സിംഗ് എഴുതിയ ഒരു ലേഖനം പങ്കുവെച്ചു. വസ്ത്രങ്ങളുടെ പുനഃചംക്രമണം, കൂടുതൽ ശുചിത്വപരമായ ഉൽപ്പാദന രീതികൾ, ഹരിത സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ എങ്ങനെ കൂടുതൽ പരിസ്ഥിതി സൗഹൃദവും മത്സരക്ഷമവുമായ ഒരു വസ്ത്ര വ്യവസായം കെട്ടിപ്പടുക്കാൻ സഹായിക്കുന്നുവെന്ന് ഈ ലേഖനം എടുത്തുകാട്ടുന്നു. സുസ്ഥിരത എന്ന ആശയം ഏറെക്കാലമായി ഇന്ത്യയുടെ പാരമ്പര്യ മൂല്യബോധത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, ഇപ്പോൾ അത് നമ്മുടെ വസ്ത്ര വ്യവസായത്തിന്റെ ഭാവിയെ രൂപപ്പെടുത്തുകയാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ‘എക്സി’ൽ ഇപ്രകാരം കുറിച്ചു:
സുസ്ഥിരത എന്ന ആശയം ഏറെക്കാലമായി ഇന്ത്യയുടെ ജീവിതദർശനത്തിന്റെയും മൂല്യ ബോധത്തിന്റെയും അവിഭാജ്യ ഘടകമാണ്. ഇപ്പോൾ അത് നമ്മുടെ വസ്ത്ര വ്യവസായത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നു.
ഈ ലേഖനത്തിൽ കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗ് , വസ്ത്രങ്ങളുടെ പുനഃചംക്രമണം, കൂടുതൽ ശുചിത്വപരമായ ഉൽപ്പാദനം, ഹരിത സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദവും, മത്സരക്ഷമവുമായ വസ്ത്ര വ്യവസായം കെട്ടിപ്പടുക്കുന്നതിന് എപ്രകാരം സഹായിക്കുന്നുവെന്ന് എടുത്തുകാട്ടുന്നു.
Sustainability has long been integral to India’s ethos. It is now shaping the future of our textile sector.
In this article, Union Minister Shri @girirajsinghbjp highlights how initiatives around textile recycling, cleaner production and green technologies are helping build a… https://t.co/x8ol47oOFW
— PMO India (@PMOIndia) September 19, 2026
***
Sustainability has long been integral to India's ethos. It is now shaping the future of our textile sector.
— PMO India (@PMOIndia) September 19, 2026
In this article, Union Minister Shri @girirajsinghbjp highlights how initiatives around textile recycling, cleaner production and green technologies are helping build a… https://t.co/x8ol47oOFW