പിഎം ഇന്ത്യ
കേന്ദ്ര പട്ടികയിലെ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലെ ഉപ-വിഭാഗീകരണത്തെക്കുറിച്ചു പഠിക്കുന്നതിനായി രൂപീകരിച്ച കമ്മീഷന്റെ കാലാവധി 2018 ജൂണ്‍ 20ല്‍നിന്ന് 2018 ജൂലൈ 31 വരെ നീട്ടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
സംസ്ഥാന ഗവണ്‍മെന്റുകള്‍, സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷനുകള്‍, വിവിധ സമുദായ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുമായും വിവിധ പിന്നോക്കവിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുമായും കമ്മീഷന്‍ വിശദമായ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ മറ്റു പിന്നോക്ക വിഭാഗക്കാരുടെ ജാതിതിരിച്ചുള്ള പട്ടിക, കേന്ദ്ര വകുപ്പുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൡും പൊതുമേഖലാ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങൡും നിയമനം ലഭിച്ചവരുടെ പട്ടിക തുടങ്ങിയ രേഖകള്‍ കമ്മിഷന്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ശേഖരിച്ച വിവരങ്ങള്‍ വിശദമായി പഠിക്കുന്നതിന് 2018 ജൂലൈ 31 വരെ സമയം നീട്ടിത്തരണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.